വൃക്കരോഗ സംബന്ധമായി വലയുന്നവർക്ക് കൈത്താങ്ങായി വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് . ഡയാലിസീസ് ആവശ്യമായ രോഗികൾക്ക് ആഴ്ച്ചയിൽ 1000 രൂപ വിതം നൽകാൻ പഞ്ചായത്ത് നീക്കം

പീരുമേട് താലൂക്കിൽ ഡയാലിസീസ് കേന്ദ്രം ഇല്ലാത്തത് വൃക്ക സംബന്ധമായ രോഗികളെ ഏറെ വലയ്ക്കുകയാണ്. ജില്ലയിൽ 2 ഡയാലിസീസ് കേന്ദ്രമാണുള്ളത്. പീരുമേട് താലൂക്കിലെ രോഗികൾക്ക് ഡയാലിസീസിന് അയൽ ജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. ഇത് ഭാരിച്ച ചിലവിനും ഇട വരുത്തുന്നു.വണ്ടിപ്പെരിയാർ പഞ്ചായത്തിലുള്ള രോഗികൾക്ക് ഡയാലിസീസ് ചെയ്യുന്നതിന് കൈത്താങ്ങായി മാറുകയാണ് വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് .
ഡയാലിസീസ് ആവശ്യമായ രോഗികൾക്ക് ആഴ്ച്ചയിൽ 1000 രൂപ വീതം ഒരു മാസം 4000 രൂപ നൽകുന്നതിന് പഞ്ചായത്തിൻ്റെ 2024 - 25 വാർഷിക പദ്ധതിയിൽ തീരുമാനിച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് KM ഉഷ പറഞ്ഞു. തോട്ടം മേഖലയിലെ നിർദ്ധനരായ ഡയാലിസീസ് ആവശ്യമായ രോഗികൾക്ക് ഈ പദ്ധതി ഒരു കൈത്താങ്ങാവുമെന്ന് ഗ്രാമപഞ്ചായത്ത് വികസനക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷീലാ കുളത്തിങ്കൽ പറഞ്ഞു.
പീരുമേട് താലൂക്കിൽ ഒരു ഡയാലിസീസ് സെന്റർ ഇല്ലാത്തതു മൂലമുള്ള പ്രതിസന്ധിക്ക് പീരുമേട് താലൂക്ക് ആശുപത്രിയുടെ ചുമതല വഹിക്കുന്ന അഴുത ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി ആശുപത്രിയിൽ ഒരു ഡയാലിസീസ് സെന്റർ തുടങ്ങുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് R സെൽവത്തായി അറിയിച്ചു.
2024 - 25 സാമ്പത്തിക വർഷത്തിൽ ആതുര സേവന രംഗത്ത് ഏറെ പ്രതിസന്ധി നേരിടുന്ന വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ജനങ്ങൾക്ക് കൈത്താങ്ങാവുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് KM ഉഷ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് R സെൽ വത്തായി,. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷീല കുളത്തിങ്കൽ, സുമിത്ര മനു എന്നിവർ അറിയിച്ചു.