ബിജെപി ഇടുക്കി സൗത്ത് സംഘടന ജില്ലാ പ്രസിഡന്റായി വി സി വർഗീസിനെ തിരഞ്ഞെടുത്തു
ബിജെപി ഇടുക്കി സൗത്ത് സംഘടന ജില്ലാ പ്രസിഡന്റായി വി സി വർഗീസിനെ തിരഞ്ഞെടുത്തു. ന്യുനപക്ഷ മോർച്ചയുടെ ഇടുക്കി ജില്ലാ അദ്ധ്യക്ഷനായിരുന്നു. ഇന്ത്യൻ ആർമിയിലെ സേവനത്തിനു ശേഷമാണ് ബിജെപി പ്രവർത്തകനായത്. ഇടുക്കിയിൽ ക്രൈസ്തവ വിഭാഗത്തെ ബി ജെ പിയോട് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വി സി വർഗീസിനെ ജില്ലാ പ്രസിഡൻ്റായി തെരഞ്ഞെടുത്തിരിക്കുന്നത്.



