കട്ടപ്പന കൊച്ചുതോവാള സെൻറ് ജോസഫ് ദേവാലയത്തിലെ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് 32 അംഗ ജർമ്മൻ സംഘം

ജർമ്മനിയിൽ നിന്ന് കേരളം കാണാൻ എത്തിയ 32 സംഘമാണ് കട്ടപ്പന സെൻറ് ജോസഫ് ദേവാലയത്തിലെ ഇന്നത്തെ ഞായറാഴ്ച്ച ദിനം വ്യത്യസ്തമാക്കിയത്. കേരളത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം ഗ്രാമ പ്രദേശങ്ങളിലെ ദേവാലയങ്ങൾ സന്ദർശിക്കണം എന്ന ആഗ്രഹത്തോടെയാണ് ഇവർകൊച്ചുതോവാളയിൽ എത്തിയത്. ജർമ്മനിയിലെ മ്യൂണിറ്റിൽ നിന്നുമുള്ള സംഘമാണ് എത്തിയത്. ഇവരോടൊപ്പം ഫാദർ ജോസഫ് ചീരംവേലിയിലും ഉണ്ടായിരുന്നു.
രാവിലെ 9 മണിയോടെ ദേവാലയത്തിൽ എത്തിയ സംഘത്തെ ഇടവക വികാരി ഫാദർ ജോസ് വലിയ കുന്നത്തിന്റെ നേതൃത്വത്തിൽ കൈകാരന്മാരും, ഇടവക ജനങ്ങളും, വിശ്വാസ പരിശീലന വേദിയിലെ കുട്ടികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് വിശുദ്ധ കുർബാനയിൽ ഇവർ പങ്കാളികളായി.വിശ്വാസ സമൂഹത്തെ കൂടുതൽ മനസ്സിലാക്കുക, കുട്ടികൾക്കുള്ള വിശ്വാസ പരിശീലനം എങ്ങനെയാണ് നൽകുന്നത് എന്ന് മനസ്സിലാക്കുക തുടങ്ങിയവയായിരുന്നു സന്ദർശന ലക്ഷ്യങ്ങൾ.വിശുദ്ധ കുർബാനയ്ക്ക് ശേഷം ജർമൻ യാത്ര സംഘത്തിന് ദേവാലയ അധികൃതരുടെ വക ഉപകാരങ്ങളും നൽകി . തുടർന്ന് സ്നേഹവിരുന്നും നൽകിയാണ് ഇവരെ മടക്കി അയച്ചത്.