വാത്തിക്കുടി വില്ലേജിനെ ദത്തെടുത്ത് കട്ടപ്പന ഐ.ടി.ഐയിലെ എൻഎസ്എസ് യൂണിറ്റ്

Jan 26, 2025 - 19:45
 0
വാത്തിക്കുടി വില്ലേജിനെ ദത്തെടുത്ത് കട്ടപ്പന ഐ.ടി.ഐയിലെ എൻഎസ്എസ് യൂണിറ്റ്
This is the title of the web page

ഇടുക്കി ജില്ലാ കളക്ടറേറ്റുമായി ചേർന്ന് ജില്ലയിലെ വാത്തിക്കുടി വില്ലേജ് കട്ടപ്പന ഗവ: ഐ.ടി.ഐയിലെ എൻ.എസ്.എസ് യൂണിറ്റ് ദത്തെടുത്തു. കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ SVEEP(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ & ഇലക്ട്രൽ പാർട്ടിസിപ്പേഷൻ) പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലാ കളക്ടറേറ്റ് വിഭാവനം ചെയ്ത വില്ലേജ് അഡോപ്ഷൻ പദ്ധതിയുടെ ഭാഗമായിട്ടാണ് കട്ടപ്പന ഗവ: ഐ.ടി.ഐ യിലെ എൻ.എസ്.എസ് യൂണിറ്റ് വാത്തിക്കുടി വില്ലേജ് ദത്തെടുത്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഒരു മാസത്തിനുള്ളിൽ വാത്തിക്കുടി വില്ലേജിലെ 18 വയസ്സ് പൂർത്തിയായിട്ടുള്ള എല്ലാവരെയും വോട്ടർ പട്ടികയിൽ പേര് ചേർത്ത് ഇലക്ഷൻ ഐഡന്റിറ്റി കാർഡ് വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇടുക്കി ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ വിഗ്നേശ്വരി ഐ.എ.എസിൽ നിന്നും അസിസ്റ്റൻറ് പ്രോഗ്രാം ഓഫീസർ നിഷാദ് ഹമീദ് വില്ലേജ് ദത്തെടുത്തതിന്റെ സാക്ഷ്യപത്രം ഏറ്റുവാങ്ങി.

ഡെപ്യൂട്ടി കളക്ടർ അനൂപ് ഖാർഗ് ഐ.എ.എസ്, ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ എം.കെ ഷാജി ഐ.എ.എസ്, ഡെപ്യൂട്ടി കളക്ടർ എൽ എ അതുൽ സ്വാമിനാഥ്, എസ് സി ഡിപ്പാർട്ട്മെൻറ് എ.ഡി.ഡി.ഓ ശ്രീ ലിബു എസ് ലോറൻസ് കെ.എ.എസ്, അസിസ്റ്റൻ്റ് പ്രോഗ്രാം ഓഫീസർ ശ്രീജാ ദിവാകരൻ, എൻ.എസ്.എസ് വാളണ്ടിയേഴ്സ് ആയ വിശാൽ, ജോപോൾ, വിവിധ കോളേജുകളിലെ എൻ.എസ്.എസ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow