സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു

സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന് മുന്നോടിയായിട്ടുള്ള സംസ്ഥാന സമ്മേളനം കൊല്ലത്ത് വച്ചാണ് നടക്കുന്നത്. ഇതിനു മുന്നോടിയായി ബ്രാഞ്ച്,ലോക്കൽ ഏരിയ സമ്മേളനങ്ങൾ പൂർത്തിയാക്കി ജില്ലാ സമ്മേളനങ്ങൾ നടന്നുവരികയാണ്. ഫെബ്രുവരി മൂന്നാല് നാല് അഞ്ച് ആറ് തീയതികളിൽ തൊടുപുഴയിൽ വെച്ചാണ് ഇടുക്കി ജില്ലാ സമ്മേളനം നടക്കുന്നത്. ജില്ല സമ്മേളനത്തിന് മുന്നോടിയായിട്ടാണ് ജനുവരി 26 ന് പതാക ദിനമായി ആചരിക്കുന്നത് . സിപിഐഎം കട്ടപ്പന ഏരിയ കമ്മിറ്റിയിൽ ജില്ലാ കമ്മിറ്റിയംഗം വി ആർ സജി പതാക ഉയർത്തി.
ഏരിയ കമ്മിറ്റിക്ക് കീഴിലെ മുഴുവൻ ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികളിലും പ്രവർത്തകരുടെ വീടുകളിലും പതാകദിനം ആചരിച്ചു. ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററും, പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ആണ് ഉൽഘാടനം ചെയ്യുന്നത്. കട്ടപ്പന ഏരിയ കമ്മിറ്റിയിൽ നടന്ന പതാകദിനാചാരണത്തിന് നേതാക്കളായ കെ എൻ വിനീഷ് കുമാർ , ടിജി എം രാജു, എൻ ജി ഗോപേഷ്, മജീഷ് ജേക്കബ്, വി അലക്സ്, ശോഭന കുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.