കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി കലോത്സവം സംഘടിപ്പിച്ചു

കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഭിന്നശേഷി കുട്ടികളുടെ കലോത്സവം സംഘടിപ്പിച്ചത് .കട്ടപ്പന സിഎസ്ഐ ഗാർഡനിൽ വച്ചാണ് മത്സര പരിപാടികൾ നടന്നത്. കിളിക്കൂട്ടം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത് .കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി .പി ജോൺ മത്സര പരിപാടികൾ ഉദ്ഘാടനം ചെയ്തു.
മത്സരത്തിന്റെ സമാപന യോഗത്തിൽ വച്ച് വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങളും നൽകി .കട്ടപ്പന ബ്ലോക്കിന് കീഴിലുള്ള വിവിധ പഞ്ചായത്തുകളിലെ കുട്ടികൾ മത്സരത്തിൽ മാറ്റുരച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജലജാ വിനോദ് അധ്യക്ഷയായിരുന്നു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുസുമം സതീഷ് മുഖ്യപ്രഭാഷണം നടത്തി.
അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയമോൾ ജോൺസൺ. ചക്കുവെള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അൻസൽ. ഇരട്ടയാർ ഗ്രമ പഞ്ചായത്ത് പ്രസിഡണ്ട് ആനന്ദ് സുനിൽകുമാർ. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ട്. ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് കെ ജേക്കബ് .വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് മാനംകേരി. മറ്റ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ .ബി ഡി ഒ ബേബി രജനി പി ആർ .ബി പി സി കെ ആർ ഷാജിമോൻ .ശിശു വികസന പദ്ധതി ഓഫീസർ ലേഖ ആർ തുടങ്ങിയവർ സംസാരിച്ചു.