പൂപ്പാറയിൽ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി

മധ്യപ്രദേശ് സ്വദേശി ഈശ്വർ ആണ് കൊല്ലപ്പെട്ടത്. പ്രതി മധ്യപ്രദേശ് സ്വദേശി പ്രേം സിംഗിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.പൂപ്പാറ തലകുളത്തെ തോട്ടത്തിലെ ജോലിക്കാരായിരുന്നു ഇരുവരും. മദ്യലഹരിയിൽ ഉണ്ടായ വഴക്കിനെ തുടർന്നാണ് പ്രതി പ്രേംസിംഗ് ഈശ്വറിനെ തലക്ക് അടിച്ചു കൊലപെടുത്തിയത്.
രാത്രി 12 മണിയോടെയാണ് ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഈശ്വറിനെ തമിഴ്നാട് തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴി ബോഡിനായ്ക്കനൂരിൽ വച്ചാണ് മരണം സംഭവിച്ചത്. ശാന്തൻപാറ പോലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.