കഞ്ഞിക്കുഴി വില്ലേജിൽ പട്ടയ നടപടികൾ അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം . ഉദ്യോഗസ്ഥ ലോപികൾ പരിസ്ഥിതി സംഘടനയ്ക്കും വനം വകുപ്പിനും ഒത്താശ ചെയ്യുന്നതായി ആദിവാസി ഊരുമൂപ്പൻ

കഞ്ഞിക്കുഴി, വാഴത്തോപ്പ് വില്ലേജുകളിലെ പട്ടയ നടപടികൾ അട്ടിമറിക്കുവാൻ അന്യ ജില്ലക്കരായ ഉദ്യോഗസ്ഥ ലോപികൾ ശ്രമിക്കുന്നു എന്ന ആരോപണവുമായി ആദിവാസി ഊരുമൂപ്പൻ രംഗത്ത്.2021 ൽ എച്ച് ദിനേശൻ ജില്ല കളക്ടർ ആയിരുന്നപ്പോൾ കഞ്ഞിക്കുഴി, വാഴത്തോപ്പ് വില്ലേജുകളിൽ ഏകദേശം 3500 ഓളം പട്ടയങ്ങൾ വിതരണം ചെയ്തിരുന്നു.
എന്നാൽ ലാൻറ് അസൈൻമെന്റ് കമ്മറ്റി പാസാക്കിയ 1800 ഓളം പട്ടയങ്ങൾ കർഷകർക്ക് വിതരണം ചെയ്യാതെ പരിസ്ഥിതി സംഘടനകൾക്ക് കോടതിയിൽ നിന്ന് സ്റ്റേ വാങ്ങുന്നതിന് അവസരം ഒരുക്കി നൽകിയത് അന്യ ജില്ലക്കാരായ ഉദ്യോഗസ്ഥ ലോപി ആണെന്ന് ഊരുമൂപ്പൻ കൃഷ്ണകുമാർ ആരോപിച്ചു.
ഹൈക്കോടതി വിധി ഉണ്ടായിട്ട് പോലും ആദിവാസി വിഭാഗം ഉൾപ്പെടെയുള്ള കർഷകർക്ക് പട്ടയം നൽകാതെ നടപടികൾ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥ ലോപികൾക്കെതിരെ കളക്ട്രേറ്റിന് മുൻപിൽ അനശ്ചിതകാല സമരം ആരംഭിക്കുമെന്നും ഊരുമൂപ്പൻ മുന്നറിയിപ്പ് നൽകി.