പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കായുള്ള അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ പദ്ധതി ക്യാമ്പ് വണ്ടിപ്പെരിയാറിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ പദ്ധതിയുടെ ഉത്ഘാടനം നിർവ്വഹിച്ചു

സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ട ആദിവാസി വിഭാഗങ്ങൾക്ക് മതിയായ രേഖകൾ ഇല്ലാത്തതു മൂലം പല സർക്കാർ ആനുകൂല്യങ്ങളും ലഭിക്കാതെ പോവുകയാണ്. ഇവർക്കാവശ്യമായ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് സംസ്ഥാന പട്ടികവർഗ്ഗ വികസനവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി നടത്തി വരുന്ന പദ്ധതിയാണ് അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ ക്യാമ്പയിൻ .
പദ്ധതി പ്രകാരം വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ വള്ളക്കടവ് വഞ്ചിവയൽ , സത്രം എന്നീ പ്രദേശങ്ങളിൽ അധിവസിക്കുന്ന ആദിവാസി വിഭാഗങ്ങൾക്ക് ആവശ്യമായ രേഖകൾ നൽകി ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹാളിൽ നടന്ന പദ്ധതിയുടെ ഉത്ഘാടന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ ശ്രീരാമൻ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് സെക്രട്ടറി മധു മോഹൻ സ്വാഗതമാശംസിച്ചു. ITDP ഇടുക്കി പ്രോജക്ട് ഓഫീസർ ജി അനിൽ കുമാർ പദ്ധതി വിശദീകരണം നടത്തി.
അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ സെൽ വത്തായി. പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷീല കുളത്തിങ്കൽ, ഗ്രാമ പഞ്ചായത്തംഗം സുമിത്ര മനു, M ഗണേശൻ, വഞ്ചിവയൽ ആദിവാസി കോളനി ഊരുമൂപ്പൻ അജയൻ,താലൂക്ക് സപ്ലൈ ഓഫീസർ മോഹനൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കാരുണ്യആരോഗ്യ സുരക്ഷ .സപ്ലേഓഫീസ്. പഞ്ചായത്ത്,പട്ടിക വികസനവകുപ്പ് . ഇലക്ഷൻ വകുപ്പ് .അക്ഷയ കേന്ദ്ര സേവനങ്ങൾ .എന്നിവയിൽ പദ്ധതി പ്രകാരമുള്ള രേഖകൾ ലഭിക്കുന്നതിനായുളള നടപടികൾ ആരംഭിച്ചു.
വണ്ടിപ്പെരിയാർ പഞ്ചായത്തിലെ വഞ്ചി വയൽ ആദിവാസി കോളനി. സത്രം എന്നിവിടങ്ങളിൽ അധിവസിക്കുന്ന 100 ഓളം പേർ ABCD പദ്ധതി പ്രകാരമുളള സേവനങ്ങൾ ലഭ്യമാക്കി.ദേശീയ ഇലക്ഷൻ ദിനത്തോടനുബന്ധിച്ച് തിരിച്ചറിയൽ കാർഡ് ഇല്ലാതിരുന്നവർക്ക് ലഭ്യമായ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു