ഇടതുപക്ഷ സർക്കാർ കേരളത്തിലെ സ്ത്രീത്വത്തെ അപമാനിക്കുന്നു - കേരള മഹിളാ ഫെഡറേഷൻ
സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് കേരളത്തിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ഗവൺമെൻറ് സ്ത്രീത്വത്തെ അപമാനിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതിൻറെ ഉദാഹരണമാണ് കൂത്താട്ടുകുളത്തു നിന്ന് സ്വന്തം പാർട്ടിയിൽ പെട്ട നഗരസഭ കൗൺസിലറെ സിപിഎമ്മിന്റെ നേതൃത്വത്തിൽ തട്ടിക്കൊണ്ടു പോയത്. പീഡനം നേരിടുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നതിന് പകരം അവരെ അപമാനിക്കുന്ന സമീപനമാണ് കേരളത്തിലെ ഇടതുപക്ഷ ഗവൺമെൻറ് ചെയ്തുകൊണ്ടിരിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയെ രാഷ്ട്രീയവൽക്കരിക്കുന്നതിനും കുടുംബശ്രീകൾ സിപിഎമ്മിന്റെ പോഷകസംഘടനയാകുന്നതിനു വേണ്ടി എൽഡിഎഫ് ഗവൺമെൻറ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കേരള മഹിളാ ഫെഡറേഷൻ ഇടുക്കി ജില്ലാ സമ്മേളനം ആരോപിച്ചു. സമ്മേളനത്തിൽ എ കെ തങ്കമ്മ അധ്യക്ഷത വഹിച്ചു. സിഎംപി ജില്ലാ സെക്രട്ടറി കെ.എ.കുര്യൻ ഉദ്ഘാടനം ചെയ്തു.
അൻസു എബി, ശാന്ത ബേക്കർ, ഷിജി അനീഷ്, സൗദാമിനി കൃഷ്ണൻ, സരസ, ബിജു വിശ്വനാഥൻ, അനീഷ് ചേനക്കര, എൽ.രാജൻ, ബേക്കർ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി സൗദാമിനി കൃഷ്ണൻ (പ്രസിഡൻറ് തൊടുപുഴ എ.കെ.തങ്കമ്മ സെക്രട്ടറി കട്ടപ്പന എന്നിവരടങ്ങുന്ന 15 അംഗ ജില്ലാ കമ്മിറ്റി സമ്മേളനം തിരഞ്ഞെടുത്തു.