ഡൽഹിയിലെ റിപ്പബ്ലിക് ദിന പരിപാടിക്ക് സാക്ഷിയാകാൻ ഒരുങ്ങി വാഴവര സ്വദേശി ബിജു
കഴിഞ്ഞ 22 വർഷമായി ബിജു ആർട്ടിഫിഷൽ ഇൻസിമിനേഷൻ മേഖലയിൽ ഉണ്ട്. ഇടുക്കി ജില്ലയിലെ ആറോളം പഞ്ചായത്തുകളിൽ സേവനം ചെയ്യുന്നുണ്ട്. 2022 ൽ മൂന്നാർ മാട്ടുപ്പെട്ടിയിൽ കെ എൽ ഡി ബോർഡിൽ പഠനം പൂർത്തീയാക്കി തുടർന്ന് സ്വദേശത്ത് എത്തി 2023 ൽ വാഴവര കേന്ദ്രീകരിച്ച് യൂണിറ്റും തുടങ്ങി. നിലവിൽ ആറുപതിനായിരത്തോളം പശുക്കളെ ഇൻസിമിനേഷൻ ചെയ്തു കഴിഞ്ഞിട്ടുണ്ട്. കെ എൽ ഡി ബോർഡിൻ്റെ എല്ലാവിധ മാർഗ്ഗ നിർദ്ദേശങ്ങളും പാലിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഇവരുടെ നിർദ്ദേശമാണ് റിപ്പബ്ലിക് ദിനത്തിൽ പങ്കെടുക്കാൻ രാഷ്ട്രപതിയുടെ ക്ഷണം ലഭിച്ചതിന് പിന്നിൽ.
ബിജുവിനൊപ്പം ഭാര്യക്കും ക്ഷണം ലഭിച്ചു.അപൂർവ്വ നേട്ടം തേടി എത്തിയതിൻ്റെ സന്തോഷത്തിലാണ് ഈ കുടുംബം. അഭിനന്ദനങ്ങൾ നാട്ടിലെ വിവിധ രാഷ്ട്രിയ സംഘടനകളുടെ നേതൃത്വത്തിൽ നൽകുകയും ചെയ്തു.ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച ക്ഷീര കർഷകർക്ക് കലഘട്ടത്തിൻ്റെ മാറ്റങ്ങൾക്ക് അനുസരിച്ചുള്ള മികച്ച സേവനങ്ങൾ നൽകാനുള്ള ഒരുക്കത്തിലുമാണ് ബിജു.