റിസർവ് വനത്തിൽ തോക്കുകളുമായി അതിക്രമിച്ചു കടന്ന സംഭവം, ഒളിവിൽ പോയ മൂന്നുപേർ വനം വകുപ്പിൽ കീഴടങ്ങി
കഴിഞ്ഞ ജനുവരി 13 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നാലംഗ സംഘമാണ് റിസർവ് വനത്തിൽ തോക്കുകളുമായി അതിക്രമിച്ചു കടന്നു നായാട്ടിന് ശ്രമിച്ചത്. ഇതിൽ ഒരാളെ വനം വകുപ്പ് പിടികൂടിയിരുന്നു. മൂന്ന് പേർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. ഇവരാണ് കുട്ടിക്കാനം മുറിഞ്ഞപുഴ വനം വകുപ്പ് ഓഫിസിൽ എത്തി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുനിൽകുമാർ മുമ്പാകെ കിഴടങ്ങിയത്. മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി റിമാൻഡ് ചെയ്തു