റേഷൻ വ്യാപാരികൾ സംസ്ഥാന വ്യാപകമായി അനിശ്ചിത കാല സമരത്തിലേക്ക്
റേഷൻ വ്യാപാരികൾ സംസ്ഥാന വ്യാപകമായി അനിശ്ചിത കാല സമരത്തിലേക്ക് . ജനുവരി 27 നടക്കുന്ന സമരത്തിന് മുന്നോടിയായുള്ള പീരുമേട് താലൂക്ക് റേഷൻ വ്യാപാരി കോഡിനേഷൻ കമ്മറ്റിയുടെ യോഗം വണ്ടിപ്പെരിയാറിൽ നടന്നു. പീരുമേട് താലൂക്കിലെ മുഴുവൻ റേഷൻ വ്യാപാരികളും അന്നേ ദിവസം കടകൾ അടച്ച് കുട്ടിക്കാനത്ത് വച്ച് നടക്കുന്ന സമരത്തിൽ പങ്കെടുക്കണമെന്ന് യോഗത്തിൽ തീരുമാനമായി.
സാമൂഹിക സേവനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവരാണ് സംസ്ഥാനത്തെറേ ഷൻ വ്യാപാരികൾ. ഇവരുടെ അടിസ്ഥാന സേവനം ലക്ഷ്യമിട്ട് സർക്കാർ അനുവദിച്ചിരിക്കുന്ന വേതനം പരമാവധി മാസം തോറും 5000 രൂപയാണ്. ഈ തുക ഇവരുടെ ജീവിതോപാധിക്ക് പര്യാപതമല്ല .ഇതു കൂടാതെ റേഷൻ വിതരണ രംഗത്തെ പല ആനുകൂല്യങ്ങളും ഇവർക്ക് നിഷിപ്തമായ സാഹചര്യത്തിലാണ് റേഷൻ വ്യാപാര രംഗത്തെ കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്.
അയ്യായിരം രൂപ മാത്രം ശമ്പളം വാങ്ങുന്ന തങ്ങൾക്ക് കെട്ടിട വാടക, വൈദ്യുതി ബില്ല്, തൊഴിലാളി ശമ്പളം എന്നിവയ്ക്ക് പുറമെ ഭാരിച്ച ബാധ്യതകൾ നേരിടുന്ന സാഹചര്യത്തിൽ അടിസ്ഥാന ശമ്പളമായി 30,000 രൂപ അനുവദിക്കുക മറ്റ് ആനുകൂല്യങ്ങൾ നടപ്പിലാക്കുക എന്ന ആവശ്യമുന്നയിച്ച് ജനുവരി 27 നടത്തുന്ന സംസ്ഥാന സമരത്തിന്റെ ഭാഗമായി പീരുമേട് താലൂക്കിലും നടത്തുന്ന സമരത്തിന് മുന്നോടിയായാണ് റേഷൻ വ്യാപാരി പീരുമേട് താലൂക്ക് കോഡിനേഷൻ കമ്മറ്റി സമര യോഗം വണ്ടിപ്പെരിയാറിൽ നടന്നത്.
യോഗത്തിൽ AKRDA ജില്ലാവൈസ് പ്രസിഡൻറ് ജോസ് അഴകംപ്രയിൽ അധ്യക്ഷനായിരുന്നു.KSRRDA ജില്ലാ പ്രസിഡന്റ് PA അബ്ദുൾ റഷീദ് സമരാവശ്യങ്ങളുടെ വിശദീകരണം നടത്തി. KREO (CITU) ജില്ലാ സെക്രട്ടറി മണി ജില്ലാ പ്രസിഡന്റ് S സദാശിവൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. ജനുവരി 27 ന് നടക്കുന്ന കടയടപ്പ് സമരത്തിന്റെ ഭാഗമായി കുട്ടിക്കാനം സപ്ലേ ഓഫീസ് പടിക്കലേക്ക് പ്രതിഷേധ മാർച്ചും സമരവും നടത്തുവാനും യോഗത്തിൽ തീരുമാനമായി.