ബാർബർ ബ്യൂട്ടീഷൻ അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം കട്ടപ്പനയിൽ നടന്നു
ബാർബർ ബ്യൂട്ടീഷൻ മേഖലയിൽ കഴിഞ്ഞ 56 വർഷക്കാലമായി ജാതിമത കക്ഷി രാഷ്ട്രീയ വർഗ്ഗ വർണ്ണ ലിംഗ ഭേദമെന്യേ പ്രവർത്തിച്ചു വരുന്ന സ്വതന്ത്ര തൊഴിലാളി പ്രസ്ഥാനമാണ് കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ. സംഘടനയുട 56 മത് വാർഷിക സംസ്ഥാന സമ്മേളനം 2025 മെയ് 4 5 6 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുകയാണ് .ഇതിന് മുന്നോടിയായാണ് ഇടുക്കി ജില്ലാ വാർഷിക സമ്മേളനം കട്ടപ്പന എസ്എൻഡിപി ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള എം കെ ദാസ് നഗറിൽ വെച്ച് നടത്തിയത് . സംസ്ഥാന ഉപാധ്യക്ഷൻ കെ രവീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു .
ജില്ലാ പ്രസിഡണ്ട് അമീർ തൊടുപുഴഅധ്യക്ഷൻ ആയിരുന്നു.സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറും പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ എസ് മുരുഗേഷന്‍ സംഘടനാ റിപ്പോർട്ട് അവതരിപ്പിചു ജില്ലാ സെക്രട്ടറി അജി രാജാക്കാട് ,ജില്ലാ ട്രഷറർ മനോജ് കെ പി ,കെ എസ് ബി എ സംസ്ഥാന ഉപാധ്യക്ഷൻ R ഷിബു ചെരുകുന്നേൽ,കുടുംബ സഹായ സമിതി സ്റ്റേറ്റ് ബോർഡ് മെമ്പർ എൻ സുരേഷ് ,സംസ്ഥാന കമ്മിറ്റി അംഗം പിവി തമ്പി ബിനീഷ് ചെറുതോണി തുടങ്ങി സംസ്ഥാന ജില്ലാ നേതാക്കൾ സമ്മേളനത്തിൽ സംസാരിച്ചു.
ജില്ല ഉപാധ്യക്ഷൻ വിനോദ് കമ്പനിയന്, കുടുംബ സുരക്ഷാ സഹായ സമിതി ജില്ലാ ചെയർമാൻ സുനിൽ കെ കുഴിവേലി, ജില്ലാ ജോയിൻ സെക്രട്ടറിമാരായ ഉണ്ണി ഉത്രം,മനീഷ് ചേറ്റുകുഴി,ആനന്ദ സാം ഉടുമ്പൻചോല തലൂക്ക് സെക്രട്ടറി ബിനു തൂക്കുപാലം,തൊടുപുഴ താലൂക്ക് സെക്രട്ടറി ബെന്നി തൊടുപുഴ രാജീസ് കട്ടപ്പന എന്നിവർ നേതൃത്വം വഹിച്ചു.