രാമക്കല്‍മേട്ടില്‍ മകനെ പിതാവ് മര്‍ദ്ദിച്ചു കൊലപ്പെടുത്തി
രാമക്കല്‍മേട് ചക്കകാനം സ്വദേശി പുത്തന്‍വീട്ടില്‍ ഗംഗധരന്‍ നായര്‍ ആണ് മരിച്ചത് .പിതാവ് രവീന്ദ്രന്‍ നായരെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. അമിതമായി മദ്യപിച്ചു വീട്ടില്‍ എത്തിയ ഗംഗാധരന്‍ പിതാവ് രവീന്ദ്രനുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ രവീന്ദ്രന്‍ വടി ഉപയോഗിച്ചു മകനെ മര്‍ദ്ദിച്ചു. തലയില്‍ മുറിവ് ഏല്‍ക്കുകയും ഇയാൾ ബോധരഹിതനായി വീഴുകയുമായിരുന്നു. തുടര്‍ന്ന് രവീന്ദ്രന്‍ അയല്‍വാസികളെ വിവരം അറിയിച്ചു.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.



