ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ (കെഎസ്ബിഎ) ജില്ലാ സമ്മേളനം 21ന്
ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ (കെഎസ്ബിഎ) ജില്ലാ സമ്മേളനം 21ന് കട്ടപ്പനയില്‍ എസ്എന്‍ഡിപി യോഗം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9ന് രജിസ്‌ട്രേഷന്‍, 9.30ന് പ്രകടനം, 10.30ന് ജില്ലാ പ്രസിഡന്റ് അമീര്‍ തൊടുപുഴ പതാക ഉയര്‍ത്തും, 11ന് പൊതുസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
അമീര്‍ തൊടുപുഴ അധ്യക്ഷനാകും. സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍ ഷിബു, എക്‌സിക്യൂട്ടീവ് അംഗം എസ് മുരുകേശന്‍, സംസ്ഥാന കമ്മിറ്റിയംഗം പി വി തമ്പി, എന്‍ സുരേഷ്, അജി രാജാക്കാട്, മനോജ് കെ പി തുടങ്ങിയവര്‍ സംസാരിക്കും. യോഗത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. തുടര്‍ന്ന്, ചര്‍ച്ചയും തെരഞ്ഞെടുപ്പും നടക്കും.
സംസ്ഥാന അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ബിനാമി കടകള്‍ നിയന്ത്രിക്കണമെന്നും കടകളില്‍നിന്ന് യൂസര്‍ ഫീ ഈടാക്കുന്ന ഹരിതകര്‍മ സേനാംഗങ്ങള്‍ മുടി ഉള്‍പ്പെടെയുള്ള മാലിന്യം ശേഖരിച്ച് സംസ്‌കരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ അമീര്‍ തൊടുപുഴ, അജി രാജാക്കാട്, ആര്‍ ഷിബു, മനോജ് കെ പി, ബിനീഷ് ചെറുതോണി, ഷിബു എന്‍ പി, എന്‍ സുരേഷ്, രാജേഷ് പി എസ്, പി കെ ശിവദാസ്, സുനില്‍ കെ കുഴുവേലിയില്‍, മനീഷ് ചേറ്റുകുഴി, വിനോദ് കമ്പാനിയന്‍ എന്നിവര്‍ പങ്കെടുത്തു.