അഖില കേരള വിശ്വകർമ്മ മഹാസഭ പീരുമേട് താലൂക്ക് യൂണിയൻ്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
പ്രപഞ്ച ശിൽപ്പിയായ വിശ്വകർമ്മാവിന്റെ പിൻ തുടർച്ചക്കാരായ വിശ്വകർമ്മജരുടെ തൊഴിൽ അവകാശങ്ങളും ആനുകൂല്യങ്ങളും നേടി എടുക്കുന്നതിനായി രൂപീകൃതമായ അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന കമ്മറ്റിയുടെ തീരുമാനപ്രകാരം സംസ്ഥാന ജില്ലാ താലൂക്ക് കമ്മറ്റി കളിൽ പുന:സംഘടനാ തിരഞ്ഞെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. പീരുമേട് താലൂക്ക് യൂണിയൻ്റെ പുതിയ ഭരണസമിതിയുടെ പ്രഥമയോഗമാണ് വണ്ടിപ്പെരിയാർ ഓഫീസിൽ വച്ച് നടന്നത്.
അഖിലകേരളാ വിശ്വകർമ്മ മഹാസഭ സംസ്ഥാന ഓർഗനൈസറും താലൂക്ക് യൂണിയൻ സെക്രട്ടറിയുമായ TC ഗോപാലകൃഷ്ണൻ സ്വാഗതമാശംസിച്ചു. യൂണിയൻ പ്രസിഡന്റ് അശോകൻ മാഞ്ചിറയ്ക്കൽ അധ്യക്ഷനായിരുന്നു. ഇരുവരും സംയുക്തമായി പ്രഥമ യോഗം ഉത്ഘാടനം ചെയ്തു.തുടർന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ പീരുമേട് താലൂക്ക് യൂണിയന് ലഭിച്ച കലണ്ടർ പ്രകാശനവും അംഗങ്ങൾക്കുള്ള വസ്ത്ര വിതരണോത്ഘാടനവും നടന്നു.വണ്ടിപ്പെരിയാർ തീ പിടുത്തത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായ വ്യാപാരികൾക്ക് സർക്കാർ അടിയന്തിര ധനസഹായം നൽകണമെന്നും .
പുല്ലുമേട്ടിൽ നിന്നും മകര വിളക്ക് ദർശനം കഴിഞ്ഞ് തിരികെ ഇറങ്ങുന്ന അയ്യപ്പ ഭക്തരോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്നും അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന ഓർഗനൈസറിംഗ് സെക്രട്ടറി റ്റി സി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.
അഖില കേരള വിശ്വകർമ്മ മഹാസഭ പീരുമേട് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് മാരായ പി വി ഷൺമുഖൻ, എം സോമൻ,ബോർഡ് മെമ്പർ ബിനീഷ് ഉറുമ്പിൽ,ജോയിന്റ് സെക്രട്ടറി രൂപേഷ്, മഹിളാ സംഘം രക്ഷാധികാരി സുമതി ടീച്ചർ,പ്രസിഡന്റ് പുഷ്പ്പാ ബിജു, വിശാലാക്ഷി,അമ്പിളി രൂപേഷ് ,സജി ജയമോൻ, ടി അജേഷ് കുമാർ, പി വിനോദ്.അനീഷ് കെറ്റിയാൽ,ബാബു തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു








