വണ്ടിപ്പെരിയാറിൽ 6 വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ച സംഭവത്തിൽ ഫോറൻസിക് സംഘം പരിശോധന നടത്തി

വണ്ടിപ്പെരിയാറിൽ 6 വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ച സംഭവത്തിൽ ഫോറൻസിക് സംഘം പരിശോധന നടത്തി.ആദ്യം തീപിടുത്തമുണ്ടായി എന്ന് കരുതുന്ന അരുൾ എന്റർപ്രൈസസ്സിന്റെ ഗോഡൗണിലാണ് സംഘം ആദ്യം പരിശോധന നടത്തിയത്. കത്തിനശിച്ച സ്ഥാപനങ്ങളിൽ നിന്നും തെളിവുകൾ ശേഖരിച്ചു. ജനുവരി 11 ന് പുലർച്ചെ 2 മണിയോടുകൂടിയാണ് വണ്ടിപ്പെരിയാർ ടൗണിലെ പശു മല ജംഗ്ഷനിൽ KRS ബിൽഡിംഗിൽ പ്രവർത്തിച്ചു വന്നിരുന്ന 6 വ്യാപാര സ്ഥാപനങ്ങൾ അഗ്നിക്കിരയായത്.
അഗ്നി ബാധ മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് 6 വ്യാപാര സ്ഥാപനങ്ങളിലെയും വ്യാപാരികൾക്ക് ഉണ്ടായിട്ടുള്ളതായി കണക്കാക്കപ്പെടുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ നടന്ന അഗ്നിബാധയുടെ കാരണം കണ്ടെത്തുന്നതിനായാണ് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ അഗ്നിക്കിരയായ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.ഇടുക്കി ഫോറൻസിക് വിഭാഗം ഇടുക്കിയൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്.6 ഓളം വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ ഫോറൻസിക്ക് വിഭാഗം മതിമായ തെളിവുകൾ ശേഖരിച്ചു.