സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം കട്ടപ്പനയിൽ ക്രിക്കറ്റ് ഫുട്ബോൾ ടൂർണമെന്റുകൾ സംഘടിപ്പിച്ചു
തൊടുപുഴയില്‍ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥമാണ് കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ്, ഫുഡ്ബോൾമത്സരം സംഘടിപ്പിച്ചത്.ജില്ലയിലെ വിവിധ മേഖലകളില്‍നിന്നുള്ള 16 വീതം ടീമുകള്‍ രണ്ട് ചാമ്പ്യന്‍ഷിപ്പുകളിലായി മത്സരിച്ചു.ക്രിക്കറ്റ് ടൂർണമെന്റ് ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി ഉത്ഘാടനം ചെയ്തു.
ഉച്ചക്ക് ശേഷം നടന്ന ഫുട്ബോൾ മത്സരം സിപിഐഎം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോർജ് ഉദ്ഘാടനം ചെയ്തു. ഞായർ രാത്രി ഒമ്പതിനാണ് സമ്മാന വിതരണം ക്രമീകരിച്ചിരിക്കുന്നത്. സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് സമ്മാനങ്ങൾ വിതരണം ചെയ്യും. ക്രിക്കറ്റില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് യഥാക്രമം 10000, 5000 രൂപയും ട്രോഫിയുമാണ് സമ്മാനം . ഒപ്പം മാന്‍ ഓഫ് ദി സീരിസ്, മികച്ച ബാറ്റര്‍, ബൗളര്‍ എന്നീ വിഭാഗങ്ങളില്‍ പ്രത്യേക സമ്മാനങ്ങളും.
ഫുട്‌ബോളില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് 15000, 7500, 3000 രൂപയും ട്രോഫിയുമാണ് സമ്മാനം ഒപ്പം മികച്ച കളിക്കാരന്‍, ഗോള്‍ കീപ്പര്‍ എന്നിവയ്ക്കും സമ്മാനമുണ്ട്. ഉദ്ഘാടന യോഗത്തിൽ സിപിഐഎം നേതാക്കളായ എം സി ബിജു, ടോമി ജോർജ് , ലിജോബി ബേബി , ജോബി എബ്രഹാം തുടങ്ങി ഒട്ടനവധി നേതാക്കൾ പങ്കെടുത്തു. നിരവധി കായിക പ്രേമികൾ ആണ് മത്സരം കാണുവാനായി എ.ടി.എസ് അരീന ടർഫിൽ എത്തിയത്.