കട്ടപ്പന ഫെസ്റ്റിന് ഇന്ന് സമാപനം.സമാപനത്തോടനുബന്ധിച്ച് ഹരിത കർമ്മ സേന അംഗങ്ങളെയും വിവിധ മേഖലയിൽ മികവ് തെളിയിച്ച പ്രതിഭകളെയും ആദരിക്കും

ഒരു മാസത്തോളം നീണ്ടുനിന്ന കട്ടപ്പനയുടെ മഹോത്സവത്തിനാണ് കൊടിയിറങ്ങുന്നത്. വൈകിട്ട് ആറുമണിക്ക് ഫെസ്റ്റ് നഗരിയിൽ കട്ടപ്പന നഗരസഭയിലെ ഹരിത കർമ്മ സേന അംഗങ്ങളെ ആദരിക്കും. ഒപ്പം വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെയും അനുമോദിക്കും. ഹരിത കർമ്മ സേന അംഗങ്ങളുടെയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയികളായവരുടെയും വിവിധ കലാപരിപാടികളും ഫെസ്റ്റ് നഗരിയിൽ അരങ്ങേറും.
സ്ത്രീകളും കുട്ടികളും മുതിർന്നവരും യുവാക്കളും ഉൾപ്പെടെ നിരവധി പേരാണ് ഫസ്റ്റ് നഗരിലേക്ക് കഴിഞ്ഞ ഒരു മാസത്തോളമായി ഒഴുകിയെത്തിയത്.അണ്ടർ വാട്ടർ ടാണലും, പെറ്റ് ഷോയും ഫെസ്റ്റിൻ്റെ മുഖ്യ ആകർഷണമാണ്. ഫെസ്റ്റ് നഗരിയിൽ സംഘടിപ്പിച്ച ബോക്സിങ് ചാമ്പ്യൻഷിപ്പും കാണികളിൽ ആവേശം ഉയർത്തി.ഫെസ്റ്റിന്റെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കും ആയി ഒരുക്കിയിരിക്കുന്ന വിവിധതരം അമ്യുസ്മെന്റ് റൈഡുകൾ ആളുകൾക്കിടയിൽ സഹസിക വിനോദം പകർന്നു. കൂടാതെ വിവിധ സ്റ്റാളുകളും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.