കാഞ്ചിയാർ നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ;കാരുണ്യ സ്പർശം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്

Jan 12, 2025 - 07:56
 0
കാഞ്ചിയാർ നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ;കാരുണ്യ സ്പർശം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്
This is the title of the web page

കാഞ്ചിയാർ നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ ധന്യതയി ലേയ്ക്ക് എത്തുകയാണ്. സപ്തതി ആഘോ ഷങ്ങളോട് അനുബന്ധിച്ച് ഒരു വർഷം നീളുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സാമൂഹിക, സാംസ്കാരിക, കലാ, കായിക മേഖലകളിൽ വിവിധ പദ്ധതികളും പ്രവർത്തനങ്ങളും ഈ വർഷം നടത്തുന്നുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന കാരുണ്യ സ്പർശം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നാലുമണിയ്ക്ക് കോഴിമല എസ് എൻ ഡി പി ഹാളിൽ നടക്കും. സ്കൂൾ പിറ്റി എ പ്രസിഡൻ്റ് മഞ്ജേഷ് കെ എം അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എസ് എൻ ഡി പി കോഴിമല ശാഖാപ്രസിഡൻ്റ് പ്രശാന്ത് റ്റി.ജി സ്നേഹകൂട്ടായ്മ ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ ആനന്ദൻ വി. ആർ കാരുണ്യ സ്പർശം പദ്ധതി ഉദ്ഘാടനം ചെയ്യും. ജോർജ് ജേക്കബ് ആമുഖ പ്രഭാഷണം നടത്തും. പൂർവ്വ വിദ്യാർത്ഥി ആയിരുന്ന ദേവാനന്ദ് കെ. ആറിൻ്റെ വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തുകയും സ്മരണാഞ്ജലി അർപ്പിക്കുകയും ചെയ്യും. 

പേരൻ്റിംഗ് - സമീപനത്തിൻ്റെ പ്രസക്തി എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ വിധു വി സോമൻ മുഖ്യപ്രഭാഷണം നടത്തും. അജീഷ് എൻ എസ് ,ഇന്ദു സാബു, ഉഷ സന്തോഷ്, ബാബു, ബിനു സി. പി ,പി എസ് പ്രദീപ് കുമാർ, അരുൺകുമാർദാസ് ബി, മെർലിൻ കുര്യൻ എന്നിവർ സ്നേഹകൂട്ടായ്മയിൽ അനുഭവങ്ങൾ പങ്കുവയ്ക്കും

What's Your Reaction?

like

dislike

love

funny

angry

sad

wow