വനനിയമ ഭേദഗതിക്കെതിരെ മതസൗഹാർദ്ദ കൂട്ടായ്മയുടെ നേതൃത്വത്തിൽ രാജാക്കാട് ടൗണിൽ സായാഹ്ന ധർണ്ണ നടത്തി

വനനിയമ ഭേദഗതിക്കെതിരെ രാജാക്കാട് മതസൗഹാർദ്ദ കൂട്ടായ്മയുടെയും,മർച്ചൻ്റ്സ് അസോസിയേഷൻ്റെയും നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ സമരം ഒരു സൂചനാ സമരം ആണെന്നും പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിത അധികാരം നൽകുന്ന കരിനിയമങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തി കൂടുതൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ ധർണ്ണ സമരത്തിൽ അറിയിച്ചു.
ഭരണകക്ഷിയിൽ ഉൾപ്പെട്ട എല്ലാ കക്ഷികളും ഈ നിയമത്തെ എതിർത്ത് പ്രസ്താവന ഇറക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ആത്മാർത്ഥത ഇല്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം പ്രസ്താവനകൾ ഇറക്കുന്നതെന്നും,സർവ്വ കക്ഷികളും ചേർന്ന് നിയമസഭയിൽ ഈ വന നിയമം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും, ജനങ്ങൾക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള നിയമങ്ങൾ നിർമ്മിക്കണമെന്നും ആവശ്യപെട്ടുകൊണ്ടാണ് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചത്.
മത സൗഹാർദ കൂട്ടായ്മ്മ ചെയർമാൻ എം ബി ശ്രീകുമാർ ധർണ്ണ സമരം ഉത്‌ഘാടനം ചെയ്‌തു.കൺവീനർ ഫാ.മാത്യു കരോട്ടുകൊച്ചറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.കോഡിനേറ്റർ വി.എസ് ബിജു. സജി കോട്ടയ്ക്കൽ, കെ.പി സജീവ് .സാബു വാവലക്കാട്ട്,പി.ബി. മുരളിധരൻനായർ,ഫാ.എൽദോസ് മേനോത്തുമാലിൽ,ഫാ.ബേസിൽ പുതുശ്ശേരിൽ,ഇമാം മൻസൂർ ബാഖവി,
ഇമാം നിസാർ ബാദ്രി,വി.കെ മോഹനൻ,സിബി കൊച്ചുവള്ളാട്ട്,ടൈറ്റസ് ജേക്കബ്ബ്,ജോഷി കന്യാക്കുഴി,വി.വി ബാബു,കെ.പി ജെയിൻ,കെ.എം സുധീർ, ജമാൽ ഇടശ്ശേരിക്കുടി,എം.ആർ അനിൽകുമാർ,വി.സി ജോൺസൺ,കെ.പി സജീവ്,ബെന്നി ജോസഫ്,എ.ഹംസ,അബ്ദുൾകലാം,പി.കെ സുനിൽകുമാർ,ബിനോയി കുനംമാക്കൽ, ജോണി റാത്തപ്പിള്ളിൽ എന്നിവർ നേതൃത്വം നൽകി.