ഏറ്റവും രൂക്ഷമായ പ്രതിസന്ധിയാണ് ഇന്ത്യയിലെ കർഷകർ നേരിടുന്നത്, 2014 മുതൽ 2024 വരെ അഞ്ചു ലക്ഷം കർഷകരാണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്‌തത് എന്ന് കിസാൻ സഭ അഖിലേന്ത്യ സെക്രട്ടറി വിജു കൃഷ്‌ണൻ

ഏറ്റവും രൂക്ഷമായ പ്രതിസന്ധിയാണ് ഇന്ത്യയിലെ കർഷകർ നേരിടുന്നത്.കേരളത്തെക്കാൾ വലിയ രീതിലാണ് മറ്റ് സംസ്ഥാനങ്ങളിൽ കാർഷിക പ്രതിസന്ധി 2014 മുതൽ 2024 വരെ അഞ്ചു ലക്ഷം കർഷകരാണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്‌തത്.എന്ന് കിസാൻ സഭ അഖിലേന്ത്യ സെക്രട്ടറി വിജു കൃഷ്‌ണൻ പറഞ്ഞു പൂപ്പാറയിൽ നടന്ന മനുഷ്യ _വന്യജീവി സംഘർഷവും കേന്ദ്ര വനനിയമങ്ങളും എന്ന സെമിനാർ ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെബ്രുവരി 3,4,5,6 തിയ്യതികളിലായി തൊടുപുഴയിൽ നടക്കുന്ന സി പി ഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ സാധാരണ ജനങ്ങളെ ബാധിക്കുന്ന കാലിക പ്രാധാന്യമുള്ള വിവിധ വിഷയങ്ങളെ ആസ്പദമാക്കി ജില്ലയിലെ 9 കേന്ദ്രങ്ങളിൽ സെമിനാർ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പൂപ്പാറയിൽ മനുഷ്യ _വന്യജീവി സംഘർഷവും കേന്ദ്ര വനനിയമങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചത്.
സി പി ഐ എം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സെമിനാറിൽ സി പി ഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് വിഷയ അവതരണം നടത്തി. മുൻ എം പി അഡ്വ ജോയിസ് ജോർജ്, കെ പി സി സി സെക്രട്ടറി എം എൻ ഗോപി,കെ സി എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ,സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷൈലജ സുരേന്ദ്രൻ,എൻ ആർ ജയൻ,സുമ സുരേന്ദ്രൻ,ലിജു വർഗീസ്,എം എ സെബാസ്റ്റിൻ ,വി ഷാജി,തുടങ്ങി നിരവധി പ്രവർത്തകരും കർഷകരും രാക്ഷ്ട്രീയ നേതാക്കളും പങ്കെടുത്തു. ചെയർമാൻ വി എൻ മോഹനൻ,കൺവീനർ എൻ പി സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.