കുരുവിളസിറ്റി സെന്റ് ജോർജ് പബ്ലിക്ക് സ്കൂളിന്റെ പന്ത്രണ്ടാമത് വാർഷിക ആഘോഷവും വിവിധ മേഖലകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടന്നു

എസ്റ്റേറ്റ് തൊഴിലാളികളുടെയും കർഷകരുടെയും മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ കുരുവിളസിറ്റി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ സെന്റ് ജോർജ് പബ്ലിക്ക് സ്കൂളിന്റെ പന്ത്രണ്ടാമത് വാർഷിക ആഘോഷവും അവാർഡ് വിതരണവും നടന്നു.സ്കൂൾ അങ്കണത്തിൽ നടന്ന വാർഷിക ആഘോഷം രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു ഉത്‌ഘാടനം ചെയ്തു.
ഇടവക വികാരി ഫാ എൽദോസ് പുളിഞ്ചോട്ടിൽ വിശിഷ്ട അതിഥിയായി പങ്കെടുത്തു.സ്കൂൾ മാനേജർ അബി കൂരാപ്പിള്ളിയുടെ നേതൃത്വത്തിൽ നടന്ന വാർഷിക ആഘോഷത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ ബാബു ചാത്തനാട്ട് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു,വാർഡ് മെമ്പർ സോളി സിബി,സർവ്വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബോസ് പുത്തയത്ത് പള്ളികമ്മറ്റി ഭാരവാഹികളായ കെ സി ജോർജ്,ജോസ് തേലക്കാട്ട്,വ്യാപാരി വ്യവസായി ഏകോപന സമിതി കുരുവിളസിറ്റി യുണിറ്റ് പ്രസിഡന്റ് സി സി മാത്യു,പി റ്റി എ ഭാരവാഹികൾ,രക്ഷകർത്താക്കൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.