കട്ടപ്പന സെൻറ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ പിയർ എഡ്യൂക്കേറ്റേഴ്സ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു

ഉപ്പുതറ ഹെൽത്ത് ബ്ലോക്കിന്റെ കീഴിൽ വരുന്ന 9 പഞ്ചായത്തുകളിലെ ഓരോ സ്കൂളുകളിൽ നിന്നും എട്ടാംക്ലാസിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികളെ വീതം തിരഞ്ഞെടുത്തു ഇവർക്ക് കുട്ടികളിൽ ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തി അവർ വഴി കുട്ടികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ അധ്യാപകർക്കും സ്കൂൾ ഹെൽത്ത് പ്രോഗ്രാമിലുള്ള നേഴ്സുമാരിലും അറിയിച്ച് അവരിലൂടെ കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന പദ്ധതിയാണിത്.
ഇതിൻറെ പരിശീലന പരിപാടിയാണ് കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നത്.കട്ടപ്പന സെൻറ് ജോർജ് ഹൈസ്കൂൾ പ്രിൻസിപ്പാൾ ബിജുമോൻ ജോസഫ് അധ്യക്ഷനായിരുന്നു. ജയ്സൺ സി ജോൺ മുഖ്യപ്രഭാഷണം നടത്തി. ചക്കുപള്ളം ഹെൽത്ത് ഇൻസ്പെക്ടർ ഡി മാത്തുക്കുട്ടി കട്ടപ്പന താലൂക്ക് ആശുപത്രി ഡയറ്റീഷൻ ആശ ജോസഫ്, അജ്മൽ എൻ ഡി, ഷീജ ദിവാകരൻ,മോൻസി സെബാസ്റ്റ്യൻ, സൗമ്യ എസ് എന്നിവർ ക്ലാസുകൾ നയിച്ചു.