കട്ടപ്പന വെള്ളയാംകുടി സെന്റ് ജെറോംസ് സ്കൂളിൻ്റെ 44-ാമത് വാർഷിക ആഘോഷവും ഹയർ സെക്കൻഡറി ജൂബിലി സമാപനവും നടന്നു

സെൻറ് ജോർജ് പാരിഷ് ഹാളിൽവച്ചാണ് വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.ആരോഹമ്യൂസിക് ബാൻഡ് അവതരിപ്പിച്ച വൃന്ദവാദ്യത്തോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. സ്കൂൾ മാനേജർ ഫാ.തോമസ് മണിയാട്ട് അധ്യക്ഷത വഹിച്ചു.ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ ഉത്ഘാടനം ചെയ്തു.
കട്ടപ്പന എ എസ് പി രാജേഷ് കുമാർ IPS മുഖ്യപ്രഭാഷണം നടത്തുകയും ദേശീയ പ്രതിഭകളേ ആദരിക്കുകയും ചെയ്തു.യോഗത്തിൽ 26 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ജെസ്സി ജോർജിന് ഔപചാരികമായ യാത്രയയപ്പുംനൽകി. ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ.ജോർജ് തകിടിയേൽ ഫോട്ടോ അനാഛാദനവും പ്രതിഭകളേ ആദരിക്കലും നടത്തി.
നഗരസഭാ ചെയർ പേഴ്സൺ ബീനാ ടോമി, മുൻ മാനേജർ ഫാ. ജോസ് ചെമ്മരപ്പള്ളിൽ,വാർഡ് കൗൺസിലർ ബീന സിബി,പ്രിൻസിപ്പാൾ ജിജി ജോർജ്, ഹെഡ്മിസ്ട്രസ് വിൻസി സെബാസ്റ്റ്യൻ, PTA പ്രസി. വിനോദ് തോമസ്, സ്കൂൾ ചെയർ പേഴ്സൺ അനുമിത രാജ്, സ്കൂൾ ലീഡർ കൃഷ്ണപ്രിയ അജയ് കുമാർ തുടങ്ങിയവർ സംസാരിച്ചു.