ഇടുക്കിയിൽ ഒഴുക്കിൽപ്പെട്ടയാൾ മരിച്ചു
തൊടുപുഴ കാഞ്ഞിരമറ്റം അമ്പലംകടവിൽ ഒഴുക്കിൽപ്പെട്ടയാൾ മരിച്ചു. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. അമ്പലക്കടവിൽ കുളിക്കാൻ ഇറങ്ങിയ മുരിക്കാശ്ശേരി സ്വദേശിയായ എരപ്പനാൽ മനോജ് (52) ആണ് അപകടത്തിൽപ്പെട്ടത്. കടവിൽ കുളിച്ചുകൊണ്ടിരുന്നവർ ബഹളം വെച്ചപ്പോൾ സമീപവാസിയും, നേവൽ ഉദ്യോഗസ്ഥനുമായ തച്ചുകുഴിയിൽ കിരൺ പുഴയിലേക്ക് ചാടി മനോജിനെ ചാലിക്കടവിൽ എത്തിക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് എത്തിയ തൊടുപുഴ അഗ്നി രക്ഷാ സേനയിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു പി തോമസിന്റെ നേതൃത്വത്തിൽ സി പി ആർ നൽകിക്കൊണ്ട് സേനയുടെ തന്നെ വാഹനത്തിൽ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.