കല്ലാർ ഗ്രാൻമ്പി റോഡ് പുനർനിർമ്മാണം ആരംഭിച്ചു

2022 -23 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ അഞ്ചുകോടി രൂപ അനുവദിച്ചത് പ്രകാരം നടപടികൾ പൂർത്തിയാക്കി കല്ലാർ ഗ്രാമ്പി റോഡിന്റെ നിർമാണം ആരംഭിക്കുന്ന ഘട്ടത്തിൽ എസ്റ്റേറ്റ് ഉടമകൾ തർക്ക വാദം ഉന്നയിച്ചതിനെ തുടർന്ന് പണികൾ ആരംഭിക്കുവാൻ കാലതാമസം നേരിടുകയായിരുന്നു. എസ്റ്റേറ്റ് ഉടമകളുമായി ചർച്ച ചെയ്തു എസ്റ്റേറ്റ് ഉടമകളുടെ വാദം പരിഹരിച്ച് റോഡ് നിർമ്മാണമാണ് ആരംഭിച്ചത്.
രണ്ടര കിലോമീറ്റർ റോഡിന്റെ പണി പൂർത്തിയാകുന്നതോടെ സത്രത്തിൽ നിന്നും അയ്യപ്പ ഭക്തന്മാർക്കും വിനോദസഞ്ചാരികൾക്കും എളുപ്പത്തിൽ പരുന്തുംപാറ വഴി ദേശീയപാത 183 ൽ കല്ലാർ കവലയിൽ എത്തിച്ചേരാവുന്ന പാതയായി മാറും. കൂടാതെ ശബരിമല ,അരണക്കൽ ഹില്ലാഷ് ,ഗ്രാമ്പി എന്നീ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് പീരുമേട് താലൂക്ക് ആശുപത്രിയിലേക്കും താലൂക്ക് ഓഫീസുകളിലേക്കും ഏറ്റവും എളുപ്പത്തിൽ എത്താവുന്ന പാതയായി മാറുകയും ചെയ്യും എന്ന് വാഴൂർ സോമൻ എംഎൽഎ അറിയിച്ചു. 2025 മെയ് മാസത്തിനുള്ളിൽ റോഡിന്റെ നിർമ്മാണം പൂർത്തീയാക്കുവാനാകും എന്ന് എംഎൽഎ അറിയിച്ചു.