കട്ടപ്പന നരിയംപാറ സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വി. ദൈവമാതാവിൻ്റെ വലിയ പെരുന്നാൾ സമാപിച്ചു

ഡിസംബർ 29-ആം തീയതി പ്രഭാത നമസ്കാരത്തിനും വി. കുർബ്ബാനക്കും ശേഷം പെരുന്നാൾ കൊടിയേറ്റ് നടന്നു. തുടർന്ന് ദേവാലയത്തിലെ ഭക്തസംഘടനകളുടെ വാർഷികവും നടന്നു. ജനുവരി രണ്ടാം തീയതി രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരം, 7.30 ന് വി. കുർബ്ബാന, 9 മണിക്ക് പിതൃസ്മൃതി തുടർന്ന് ആദ്യഫല ശേഖരണം എന്നിവ നടന്നു. മുന്നാം തീയതി സ്വർണ്ണവിലാസം ചാപ്പലിലായിരുന്നു വി കുർബ്ബാന.വെള്ളിയാഴ്ച്ച രാവിലെ വി കുർബ്ബാനക്ക് ശേഷം വൈകിട്ട് സന്ധ്യാ നമസ്കാരവും തുടർന്ന് ഇരുപതേക്കർ കുരിശടിയിലേക്ക് പ്രദിക്ഷിണവും നടന്നു.
പെരുന്നാളിൻ്റെ സമാപന ദിവസം കോട്ടയം സെൻട്രൽ ഭദ്രാസന സെക്രട്ടറി ഫാ. തോമസ് ജോർജിൻ്റെ മുഖ്യ കാർമികത്വത്തിൽ വി മൂന്നിൻമേൽ കുർബ്ബാന നടന്നു.തുടർന്ന് മദ്ധ്യസ്ഥ പ്രാർത്ഥന, പെരുന്നാൾ സന്ദേശം, പുള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണം, ആശീർവ്വാദം എന്നിവയും ഒരുക്കിയിരുന്നു.നേർച്ച വിളമ്പോടും, ആദ്യഫല ലേലത്തോടും കൂടി പെരുന്നാളിന് കൊടിയിറങ്ങി. ഇടവക വികാരി ഫാ. കുര്യാക്കോസ് വാലയിൽ, കൈസ്ഥാനി ജോർജ് മാത്യു പുതുപ്പറമ്പിൽ, സെക്രട്ടറി വി.റ്റി വർഗീസ് വാഴയിൽ എന്നിവർ പെരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി..