കട്ടപ്പന നഗരസഭയിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതി സംഘടിപ്പിച്ചു

സംസ്ഥാനത്ത് വയോജന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് ആരംഭിച്ച ന്യൂനത പദ്ധതിയാണ് വയോമിത്രം. വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനു വേണ്ടിയുള്ള വിവിധ പരിപാടികളും, വയോജന ക്ഷേമ സ്ഥാപനങ്ങളിൽ അന്തേവാസികൾക്ക് പ്രത്യേകിച്ച് കരുതൽ നൽകുന്ന വിവിധ പരിപാടികളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നു.
അത്തരത്തിൽ കട്ടപ്പന നഗരസഭയിലെ മുഴുവൻ വാർഡുകളിലേറയും വയോജനങ്ങളെ കോർത്തിണക്കികൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഓർമ്മച്ചെപ്പ് 2k25 എന്ന പേരിൽ നടന്ന പരിപാടിയിൽ വയോമിത്രം വാർഷികാഘോഷം വയോജന സംഗമം കലാവിരുന്ന് തുടങ്ങിയവ നടന്നു . നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു. വാർദ്ധക്യത്തെ മാറ്റിനിർത്തിക്കൊണ്ട് വയോജനങ്ങളുടെ വിവിധ കലാപരിപാടികൾ യോഗത്തിൽ അരങ്ങേറി. നഗരസഭാ വൈസ് ചെയർമാൻ കെ ജെ ബെന്നി അധ്യക്ഷനായിരുന്നു .
നഗരസഭ കൗൺസിലർ ജോയ് വെട്ടിക്കുഴി മുഖ്യ പ്രഭാഷണം നടത്തി. വയോമിത്രം കോഡിനേറ്റർ ഷിന്റോ ജോസഫ്, നഗരസഭാ സെക്രട്ടറി കെ അജി,കൗൺസർമാരായ സിബി പാറപ്പായി, ലീലാമ്മ ബേബി, ബീന ജോബി, സിജു ചക്കുംമൂട്ടിൽ, ജോയ് ആനിത്തോട്ടം, പ്രശാന്ത് രാജു, തങ്കച്ചൻ പുരിയിടം, തുടങ്ങിയ നിരവധി കൗൺസിൽ മാർ സംസാരിച്ചു. മുന്നൂറോളം വയോജനങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്. വയോജനങ്ങളുടെ മുപ്പതോളം കലാപരിപാടികളും അരങ്ങേറി. പരിപാടിയിൽ സ്നേഹവിരുന്ന് ഉൾപ്പെടെ ഒരുക്കിയിരുന്നു.