കട്ടപ്പന വെട്ടിക്കുഴ ക്കവല ഹാപ്പി നഗർ റസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പുതുവൽസര ആഘോഷം സംഘടിപ്പിച്ചു

കേക്ക് മുറിച്ചാണ് അഘോഷത്തിന് തുടക്കം കുറിച്ചത്.അസോസിയേഷൻ വൈസ് പ്രസി. സെബാസ്റ്റ്യൻ വേങ്ങപ്പള്ളി ൽ അധൃക്ഷത വഹിച്ച പരിപാടി നഗരസഭ കൗൺസിലർ സിജു ചക്കും lമൂട്ടിൽ ഉദ്ഘാടനം ചെയ്തു.റിട്ടേർഡ് ഹെൽത്ത് ഇൻസ്പെക്ടർ കെ.എ.മാത്യു ക്രിസ്തുമസ് ന്യൂ ഇയർ സന്ദേശം നൽകി.നഗരസഭാ കൗൺസിലർ രാജൻ, ഗാനരചയിതാവ് ലിൻറ്റോ ആന്റണി, തോമസ് കളപ്പുരക്കൽ, വിജി ഐസക്, റോബിൻ കോട്ടകുഴിയിൽ തുടങ്ങിയവർ ന്യൂ ഇയർ ആശംസകൾ അർപ്പിച്ചു. അഭിലാഷ് കുളമാക്കൽ, ഷൈനി ഫിലിപ്പ്, തുടങ്ങിയവർ നേതൃത്വം നൽകി.