ഹൈറേഞ്ചിലെ ആദ്യകാല വിദ്യാലയമായ വാഴത്തോപ്പ് സെൻ്റ് മേരിസ് എൽപി സ്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥി സംഗമം ഡിസംബർ 29ന്

ഹൈറേഞ്ചിലെ ആദ്യകാല വിദ്യാലയമായ വാഴത്തോപ്പ് സെൻ്റ് മേരിസ് എൽപി സ്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥി സംഗമം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സെൻ്റ് മേരീസ് അലുമിനി അസോസിയേഷൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 29- ഞായറാഴ്ച 11 മണിക്ക് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ആദ്യകാല അധ്യാപകരെ ആദരിക്കുന്നതോടൊപ്പം നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങളും ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
സ്കൂളിൻ്റെ ഉന്നമനത്തിനായി അലുമിനി അസോസിയേഷന്റെ നേതൃത്വത്തിൽ രക്തദാനവും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളും സ്കൂളിൻറെ പുരോഗതി ലക്ഷ്യമിട്ടുള്ള നിരവധി പ്രവർത്തനങ്ങളും സംഘടിപ്പിക്കുവാനുമാണ് ലക്ഷ്യമിടുന്നതെന്നും വാഴത്തോപ്പ് സെൻമേരിസ് എൽപി സ്കൂൾ അലുമിനി അസോസിയേഷൻ ഭാരവാഹികൾ ചെറുതോണിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രസിഡൻറ് സജി എം കൃഷ്ണൻ സെക്രട്ടറി സുമ ഉണ്ണികൃഷ്ണൻ ട്രഷറർ അരുൺ ആർ കമ്മിറ്റി അംഗങ്ങളായ രാജേഷ് കെ ആർ രാജു പിഡി സജീവ് കുമാർ എസ് സി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.