വണ്ടിപ്പെരിയാർ വള്ളക്കടവ് സത്രം റുട്ടിൽ വിനോദ സഞ്ചാരി കളുമായെത്തുന്ന സഫാരി ജീപ്പുകൾ മൂലം തകർന്ന റോഡ് പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ വിനോദ സഞ്ചാരികളുമായെത്തിയ ജീപ്പുകൾ തടഞ്ഞു

വിനോദ സഞ്ചാര കേന്ദ്രമായ വണ്ടിപ്പെരിയാർ സത്രത്തിലേക്ക് വിനോദ സഞ്ചാരികളുമായി വള്ളക്കടവ് വഴിയെത്തുന്ന സഫാരി ജീപ്പുകൾ റോഡ് സഞ്ചാരയോഗ്യമല്ലാതാക്കി തീർത്തു വെന്നാരോപിച്ചാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ഇതുവഴിയെത്തിയ സഫാരി ജീപ്പുകൾ തടഞ്ഞത്.ഇതു വഴി വിനോദ സഞ്ചാരികളുമായെത്തുന്ന സഫാരി ജീപ്പുകൾ ഓഫ് റോഡ് രീതിയിൽ വാഹനമോടിക്കുന്നതാണ് റോഡ് തകരുവാൻ കാരണമെന്നായിരുന്നു പ്രദേശവാസികളുടെ ആരോപണം.
കൂടാതെ അമിത വേഗതയിലെത്തുന്ന വാഹനങ്ങൾ കുട്ടികൾ അടക്കമുള്ള പ്രദേശവാസികൾക്ക് ജീവനു തന്നെ ഭീഷണിയാവുന്നതായും ഈ രിതിയിൽ സവാരി നടത്തി തകർന്ന റോഡ് നിർമ്മിച്ച് നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.സഫാരി ജീപ്പുകൾ നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞതോടെ പ്രദേശത്തെ പ്രമുഖരും സ്ഥലത്തെത്തി.
തുടർന്ന് കുമളിയിലെ സഫാരി ജീപ്പ്ഡ്രൈവേഴ്സ് സംയുക്ത യൂണിയൻ ഭാരവാഹികളായ ഷാജി, സിറിൽ,നസീർ, എന്നിവർ സ്ഥലത്തെത്തുകയും ലോക്കൽ സെക്രട്ടറി MB ബാലൻ,സാംകുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്കൊടുവിൽ റോഡിന്റെ തകർന്ന ഭാഗങ്ങൾ ഡ്രൈവർമാരുടെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്തു നൽകാമെന്ന വ്യവസ്ഥയിൽ ജീപ്പുകൾ സത്രത്തിലേക്ക് കടത്തിവിട്ടു.