കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ മാംസം പിടികൂടി

കട്ടപ്പന ഇരുപതേക്കറിൽ പ്രവർത്തിക്കുന്ന കൊട്ടാരം ഫ്രഷ് മാർട്ടിൽ നിന്നുമാണ് പഴകിയതും ചട്ടവിരുദ്ധമായി വിൽപ്പന നടത്തിയതുമായ മാംസം പിടികൂടി നശിപ്പിച്ചത്. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വിൽപ്പനയ്ക്കായി കടയിൽ സൂക്ഷിച്ചിരുന്ന മാംസമാണ് പിടികൂടിയത് . മാംസത്തിന് രണ്ട്,മൂന്ന് ദിവസങ്ങളുടെ പഴക്കമുണ്ട്, പന്നി പോത്ത് എന്നിയുടെ 10 കിലോ ഇറച്ചിയാണ് പിടികൂടിയത്.
മത്സ്യ വ്യാപാരം നടത്തുന്ന ഇ സ്ഥാപനത്തിൽ കോള്‍ഡ് സ്റ്റോറേജ് അല്ലാതെ മാംസം വിൽക്കാൻ നഗരസഭ അനുമതി നൽകിയിരുന്നില്ല. ഈ വകുപ്പ് കൂടി ചേർത്താണ് നഗരസഭ ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചിരിക്കുന്നത് . പിടികൂടിയ മാംസം കുഴിച്ചുമൂടി നശിപ്പിച്ചു. വരുംദിവസങ്ങളിലും ശക്തമായ പരിശോധന നടത്താനാണ് നഗരസഭയുടെ തീരുമാനം.