പീരുമേട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൂറിസം കേന്ദ്രമായ പരുന്തുംപാറയിൽ കുതിര സവാരി ആരംഭിച്ചു

തിരുവനന്തപുരത്തുനിന്ന് എത്തിച്ച രണ്ട് കുതിരകളാണ് ഇപ്പോൾ സവാരിക്കായി ഇവിടെ ഉപയോഗിച്ചുവരുന്നത്, ടൂറിസ്റ്റുകളുടെ പ്രതികരണത്തിന് അനുസരിച്ച് കൂടുതൽ കുതിരകളെ എത്തിക്കുന്ന കാര്യവും ഗ്രാമപഞ്ചായത്തിന്റെ ടൂറിസം വികസനം പദ്ധതിയുടെ ആലോചനയിൽ ഉണ്ട്.
പരുന്തുംപാറ കൂടാതെ വളഞ്ഞങ്ങാനം വെള്ളച്ചാട്ടം ബീർ മുഹമ്മദ് ഖബർസ്ഥാൻ,അമ്മച്ചി കൊട്ടാരം, മദാമക്കുളം പള്ളിക്കുന്ന് സി എസ് ഐ ദേവാലയം തുടങ്ങിയ പ്രദേശത്തും കുട്ടികൾക്കടക്കം സഞ്ചരിക്കാൻ കഴിയുന്ന രീതിയിൽ കുതിരവണ്ടി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി നടന്ന ചടങ്ങിൽപീരുമേട് ഗ്രാമപഞ്ചായത്ത് 12 വാർഡ് അംഗം എ രാമൻ അധ്യക്ഷത വഹിച്ചു, പീരുമേട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ ജെ തോമസ് സ്വാഗതം ആശംസിച്ചു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ ദിനേശൻ കുതിര സവാരിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ആദ്യ സവാരി മാധ്യമപ്രവർത്തകൻ ജിക്കോ വളപ്പിൽ നടത്തി..സഞ്ചാരികൾക്ക് പ്രാപ്യമായ രീതിയിൽ 150 രൂപ നിരക്കിലാണ് കുതിര സവാരി ഒരുക്കിയിരിക്കുന്നത് യോഗത്തിൽ, വാർഡ് അംഗങ്ങളായ പി എബ്രഹാം, സബീന താഹ, ബീന ജോസഫ്, പൊതുപ്രവർത്തകരായ സി ആർ സോമൻ, വൈ എം ബെന്നി തുടങ്ങിയവർ സംസാരിച്ചു. നിരവധി നാട്ടുകാരും വിനോദസഞ്ചാരികളും ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.