കട്ടപ്പന നഗരസഭയിൽ കേരളോത്സവത്തിന് തിരി തെളിഞ്ഞു

നഗരസഭയുടെയും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ കട്ടപ്പനയിൽ കേരളോത്സവത്തിന് തുടക്കമായി . ഡിസംബർ 20,21,22 തീയതികളിൽ ആയിട്ടാണ് കേരളോത്സവം നടക്കുന്നത് . കലാ മത്സരങ്ങൾ മുൻസിപ്പാലിറ്റി ഓഡി റ്റൊറിയത്തിലും, കായിക മത്സരങ്ങൾ സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിലും, വോളിബോൾ മത്സരം വെള്ളിയാംകുടി യുവാക്ലബ് ഗ്രൗണ്ടിലും, ഷട്ടിൽ ബാഡ്മിന്റൽ - യൂത്ത് യുണൈറ്റഡ് കോർട്ടിലും നടക്കും. കേരളോത്സവത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ബീന ടോമി നിർവഹിച്ചു.
നഗരസഭ വൈസ് ചെയർമാൻ കെ ജെ ബെന്നി അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി അജി കെ തോമസ്, ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഐബി മോൾ രാജൻ , ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി, നഗരസഭ കൗൺസിലർമാരായ രാജൻ കാലാച്ചിറ, ധന്യ അനിൽ, ഷജി മോൾ തങ്കച്ചൻ, ബീന സിബി,ബിനു കേശവൻ, സി ഡി എസ് ചെയർ പേഴ്സൺ മാരായ രഗ്നമ്മ സുരേന്ദ്രൻ, ഷൈനി ജിജി തുടങ്ങിയവർ നേതൃത്വം നൽകി.