മുരിക്കുംതൊട്ടി മോണ്ട്ഫോർട്ട് സ്കൂളിന്റെ പത്തൊമ്പതാമത് വാർഷിക ആഘോഷവും വിവിധ മേഖലകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടന്നു
കാർഷിക മേഖലയായ രാജകുമാരി ശാന്തൻപാറ സേനാപതി ഗ്രാമപഞ്ചായത്തുകളിലെ കർഷകരുടെ മകൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ മോണ്ട് ഫോർട്ട് ബ്രദർമാരുടെ നേതൃത്വത്തിൽ സ്ഥാപിതമായ മുരിക്കുംതൊട്ടി മോണ്ട്ഫോർട്ട് വാലി സ്കൂളിന്റെ പത്തൊമ്പതാമത് വാർഷിക ആഘോഷവും അവാർഡ് വിതരണവും നടന്നു. സ്കൂൾ അങ്കണത്തിൽ നടന്ന വാർഷിക ആഘോഷം ദേവികുളം സബ് കളക്ടർ ജയകൃഷ്‌ണൻ ഐ എ എസ് ഉത്‌ഘാടനം ചെയ്‌തു.
സ്കൂൾ സ്ഥാപകനായ ബ്രദർ സൂസൈ അലങ്കാരം വിശിഷ്ട അതിഥിയായി പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പാൾ ബ്രദർ അമൽ അമദിന്റെ നേതൃത്വത്തിൽ നടന്ന വാർഷിക ആഘോഷത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷാ ദിലീപ്,സ്കൂൾ അഡ്മിനിസ്ട്രേറ്റർ ബ്രദർ ജോസഫ് തോമസ്,ബ്രദർ ജോയി തെക്കിനേത്ത്,ബ്രദർ മരിയ ജോസഫ്,പി റ്റി എ പ്രസിഡന്റ് ഷൈൻ ജോർജ്,സിസ്റ്റർ ജാൻസി പി റ്റി എ ഭാരവാഹികൾ,രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.