വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മൂന്നാറില്‍ നടത്തിയ മോക്ഡ്രിൽ രക്ഷാ പ്രവര്‍ത്തനത്തിന്റെ പരിശീലനവേദിയായി

മൂന്നാര്‍ എം.ജി. നഗറിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ചിറിപാഞ്ഞു വന്ന ആംബുലന്‍സും പോലീസും അഗ്നിരക്ഷാസേനാ വാഹനങ്ങളും കണ്ട് പലരും പരിഭ്രമിച്ചെങ്കിലും ദുരന്തനിവാരണ തയ്യാറെടുപ്പാണെന്ന് മനസ്സിലാക്കിയതോടെ ആശ്വാസമായി.മൂന്നാര്‍, ദേവികുളം, ചിന്നക്കനാല്‍, വട്ടവട, മറയൂര്‍, കാന്തല്ലൂര്‍ എന്നീ പഞ്ചായത്തുകള്‍ക്ക് വേണ്ടിയായിരുന്നു മോക്ക്ഡ്രില്‍. മൂന്നാര്‍ പഞ്ചായത്ത് പത്താം വാര്‍ഡിലെ 100 മീറ്റര്‍ ചുറ്റളവില്‍താമസിക്കുന്നവരാണ് പരിപാടിയില്‍ പങ്കെടുത്ത്.
കേരള പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി കില, ജില്ലാ ദുരന്തനി വാരണ അതോറിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്.മൂന്നാർ എൻജിനറിങ് കോളേജ് ആണ് ക്യാമ്പായി സജീകരിച്ചത്.ദുരന്തനിവാരണ സേന,കില,റവന്യൂ, പോലീസ്, അഗ്നിരക്ഷ, പഞ്ചായത്ത് ആരോഗ്യവകുപ്പ് എന്നിവ സംയുക്തമായാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരായ പി.ബി. നാരായണന്‍ കുട്ടി, കൃഷ്ണപ്രിയ, ടി.ആര്‍. രാജീവ് കിലാ പ്രതിനിധികളായ ഡോ. എ എസ് ശ്രീകുമാര്‍, ഗോകുല്‍ വിജയ് എന്നിവര്‍ നേതൃത്വംനല്‍കി.