കോൺഗ്രസ് നേതാവും ഉപ്പുതറ ഗ്രാമ പഞ്ചായത്തംഗവുമായിരുന്ന അഡ്വ: ബിജു പോൾ അകാലത്തിൽ വിട പറഞ്ഞിട്ട് ആറ് വർഷം. കെ പി ഡബ്ല്യു യൂണിയൻ ഐ എൻ ടി സി യുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു

കെ എസ് ഇടുക്കി ജില്ലാ സെക്രട്ടറിയായും പിന്നീട് നിയമ ബിരുദത്തിന് ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകനായുമാണ് ബിജു പോൾ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായത്. കുടിയേറ്റ കാർഷിക മേഖലയായ ഉപ്പുതറ യുടെ പ്രിയപ്പെട്ട പൊതുപ്രവർത്തകനായി മാറിയ ബിജു പോൾ INTUC എന്ന തൊഴിലാളി പ്രസ്ഥാനത്തിലൂടെയും ശ്രദ്ധേയനായി. പിന്നീട് ഉപ്പുതറ ഗ്രാമഞ്ചായത്തംഗവുമായി.
മികച്ച വാഗ്മിയും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ബിജു പോളിൻ്റെ നിര്യാണം ആകസ്മികമായിരുന്നു. ജന മനസുകളിൽ ഇന്നും ജീവിക്കുന്ന അഡ്വ: ബിജു പോളിന്റെ ആറാമത് അനുസ്മരണ സമ്മേളനമാണ് KPW യൂണിയൻ INTUC യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.വണ്ടിപ്പെരിയാർ KPW യൂണിയൻ INTUC ഓഫീസിൽ ബിജു പോളിന്റെ ഛായാചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന യോടെയാണ് അനുസ്മരണ ചടങ്ങ് ആരംഭിച്ചത്.
അനുസ്മരണ യോഗത്തിൽ KPW യൂണിയൻ വർക്കിംഗ് പ്രസിഡന്റ് M ഉദയ സൂര്യൻ അധ്യക്ഷനായിരുന്നു. യൂണിയൻ ജനറൽ സെക്രട്ടറി ഷാജിപൈനാടത്ത് അനുസ്മരണ പ്രഭാഷണം നടത്തി.കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം കമ്മറ്റി പ്രസിഡന്റ് രാജൻ കൊഴുവൻമാക്കൽ DCC അംഗം റോയ് ജോ സഫ്. ഗ്രാമ പഞ്ചായത്തംഗം പ്രിയങ്കാ മഹേഷ് തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു.