കട്ടപ്പന ടൗണിൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പൊതുനിരത്തിൽ പാഴാക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ

രണ്ടുമാസത്തിൽ അധികമായി ഇങ്ങനെ കുടിവെള്ളം പൊതു നിരത്തിൽ പാടാകാൻ തുടങ്ങിയിട്ട്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ദിവസം തോറും പാഴായിക്കൊണ്ടിരിക്കുന്നതും എന്നാൽ ബന്ധപ്പെട്ടവർ കുടിവെള്ളം പൊതുനിരത്തിൽ പാഴാകുന്നത് തടയാനുള്ള നടപടി സ്വീകരിക്കാൻ വൈകുകയാണ്.ഗുണനിലവാരം കുറഞ്ഞ പൈപ്പുകൾ ഉപയോഗിച്ചതിനാലാണ് ഇടക്കിടക്ക്പൈപ്പുകൾ പൊട്ടുന്നതെന്നും ആക്ഷേപമുണ്ട്.
ഒരു വർഷത്തോളം ഇതേ പദ്ധതിയുടെ പൈപ്പ് ഗാന്ധി സ്ക്വയറിൽ പൊട്ടി റോഡ് തകർന്നി രുന്നു.നിരവധി പ്രതിഷേധങ്ങൾക്കൊടുവിലാണ് അത് പരിഹരിച്ചത്.ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴയിപോയിട്ടും ബന്ധപ്പെട്ടവർ ഉറക്കം നടിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.