ഫിഷ്‌മെയ്‌ഡ് ഓൺലൈൻ (കേരള സർക്കാർ സംരംഭം) കട്ടപ്പനയിൽ പ്രവർത്തനം ആരംഭിക്കുന്നു

2024 ഫെബ്രുവരി 18 ന് തിരുവനന്തപുരത്ത് ആരംഭിച്ച ഫിഷ്‌മെയ്‌ഡ് ഓൺലൈൻ എന്ന കേരള സർക്കാർ സംരംഭം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണ്. വളരെ പ്രതീക്ഷകളുള്ള ഈ സംരംഭം യാതൊരു കെമിക്കലുകളും അടങ്ങാത്ത ഫ്രോസൺ ചെയ്യാത്ത ക്ലീൻ ആൻഡ് കട്ട് ചെയ്‌ത മീനും മൂല്യവർധിത മത്സ്യ ഉത്പന്നങ്ങളും നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. വിഷാംശമടങ്ങാത്ത മീൻ എന്ന നിങ്ങളുടെ ആവശ്യം കണക്കിലെടുത്ത് കേരള സർക്കാർ ആരംഭിച്ച ഈ സംരംഭത്തിലൂടെ, നിങ്ങൾക്ക് ഫ്രഷ് മീൻ ഓർഡർ ചെയ്യാനും വെറും ഒരു മണിക്കൂറിനകം തന്നെ ഓർഡർ വീട്ടുവാതിൽക്കൽ എത്തിക്കാനും കഴിയും.
സേവനങ്ങൾ കൂടുതൽ ആക്‌സസ് ചെയ്യുന്നതിനായി ഫിഷ്മെയ്‌ഡ് ഓൺലൈൻ പോർട്ടലായ www.fishmaidonline.com ഓൺലൈൻ ഡെലിവറി ആപ്പായ FMOയും ഡിസംബർ 18 മുതൽ മറ്റ് ജില്ലകളിലും പൂർണ്ണമായി പ്രവർത്തനക്ഷമമാകും. ഈ പുതിയ അദ്ധ്യായത്തിൽ നാളെ മുതൽ കട്ടപ്പനയിലും സേവനം ആരംഭിക്കുകയാണ്. കട്ടപ്പന വെള്ളയാംകുടി റോഡിൽ ഹീറോ ഷോറൂമിന് എതിർവശത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്.