കട്ടപ്പന ക്രൈസ്റ്റ് കോളേജിൽ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ഫെലിസ് നവിദാദ് സീസൺ 1 എന്ന പേരിൽ മെഗാ കരോൾ ഗാന മത്സരം നടത്തപ്പെടുന്നു

കട്ടപ്പന ക്രൈസ്റ്റ് കോളേജിൽ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ഡിസംബർ ഇരുപതാം തീയതി വൈകുന്നേരം അഞ്ചുമണി മുതൽ മെഗാ കരോൾ ഗാന മത്സരം ഫെലിസ് നവിദാദ് സീസൺ 1 നടത്തപ്പെടുന്നു. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പങ്കുവെക്കലിന്റെയും ഓർമ്മപ്പെടുത്തലായ ക്രിസ്തുമസ്സിനെ വരവേൽക്കുവാൻ ഏവരെയും ക്ഷണിച്ചുകൊണ്ട് ക്രൈസ്റ്റ് കോളേജ് അണിയിച്ചൊരുക്കുന്ന ഫെലിസ് നാവിദാദ് സീസൺ1 ൽ ഹൈറേഞ്ചിലെ വിവിധ മേഖലകളിൽ നിന്നുള്ള മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്.
പ്രഗൽഭരായ ഗായകർ പങ്കെടുക്കുന്ന ഫെലിസ് നവിദാദിന് ഏവരെയും സ്വാഗതം ചെയ്തുകൊണ്ടാണ് കട്ടപ്പന ബസ് സ്റ്റാൻഡിൽ കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മൊബ് നടത്തിയത്.കട്ടപ്പന മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി ഫെലിസ് നവിദാദിന് അനുമോദനം നൽകി.
ക്രൈസ്റ്റ് കോളേജ് ഡയറക്ടർ റവ.ഫാ. അനൂപ് തുരുത്തിമറ്റം സി എം ഐ , കോളേജ് പ്രിൻസിപ്പാൾ ഡോ. എം.വി.ജോർജ്കുട്ടി , ഐ.ക്യു എ.സി കോഡിനേറ്റർ ക്രിസ്റ്റി പി ആന്റണി, ഐ.ക്യു .എ.സി ജോയിന്റ് കോഡിനേറ്റർക്രിസ്റ്റീന തോമസ് , പ്രോഗ്രാം കോഡിനേറ്റർ ,ഷാമിലി ജോർജ്ജ്, സൈക്കോളജി വിഭാഗം മേധാവിയായ അനുജ മേരി തോമസ് , മാനേജ്മെന്റ് വിഭാഗം മേധാവിസോനാ സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .