ലബ്ബക്കട ജെ. പി. എം. 'Cantique De Noel' -ൻ്റെ അഞ്ചാം സീസണിൽ കട്ടപ്പന സെൻ്റ്. ജോൺസ് സി. എസ്. ഐ. ചർച്ച് വിജയികളായി

Dec 16, 2024 - 17:53
 0
ലബ്ബക്കട ജെ. പി. എം.  'Cantique De Noel' -ൻ്റെ അഞ്ചാം സീസണിൽ കട്ടപ്പന സെൻ്റ്. ജോൺസ് സി. എസ്. ഐ. ചർച്ച്  വിജയികളായി
This is the title of the web page

 ക്രിസ്തുമസിനോടനുബന്ധിച്ച് കാഞ്ചിയാർ ലബ്ബക്കട ജെ. പി. എം. വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും കിൻസ്റ്റർ ഗ്ലോബൽ കരിയേഴ്സിൻ്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഹൈറേഞ്ചിലെ ഏറ്റവുംവലിയ കരോൾഗാനമത്സരമായ 'Cantique De Noel' -ൻ്റെ അഞ്ചാം സീസണിൽ കട്ടപ്പന സെൻ്റ്. ജോൺസ് സി. എസ്. ഐ. ചർച്ച് വിജയികളായി.കട്ടപ്പന സെൻ്റ്. ജോർജ് ചർച്ചും ലബ്ബക്കട ലൂർദ്മാതാ ചർച്ചും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കുട്ടിക്കാനം മരിയൻ കോളേജും പുളിയന്മല സെൻ്റ്. ആൻ്റണീസ് ചർച്ചും നാലും അഞ്ചും സ്ഥാനങ്ങൾക്കർഹരായി. 

പ്രൗഢഗംഭീരമായ വേദിയിൽ പതിനഞ്ചോളം ടീമുകൾ പങ്കെടുത്തു.പ്രശസ്തചലച്ചിത്രപിന്നണിഗായകൻ ലിബിൻ സ്കറിയ മുഖ്യാതിഥിയും വിധികർത്താവുമായിരുന്നു.CST സഭയുടെ ആലുവ സെൻറ് ജോസഫ് പ്രൊവിൻസിന്റെ അസിസ്റ്റൻറ് പ്രൊവിൻഷ്യൽ  സുപ്പീരിയർ ഫാ. ജോസ് തടത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയേത്ത് സി. എസ്. ടി.,ജെ. പി. എം. ആട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. ,

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജെ. പി. എം. ബി. എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ. റോണി എസ്. റോബർട്ട് ജെ. പി. എം. ആട്സ് ആൻഡ് സയൻസ് കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി. ,ബർസാർ ഫാ. ചാൾസ് തോപ്പിൽ സി. എസ്. ടി. എന്നിവർ വിജയികൾക്ക് ക്യാഷ് പ്രൈസും മൊമൻ്റോയും നൽകി അഭിനന്ദനങ്ങളറിയിച്ചു.ജേതാക്കൾക്ക് യഥാക്രമം 25,000,15,000,10,000,5000,4000 രൂപയുടെ ക്യാഷ് പ്രൈസുകൾ കിൻസ്റ്റർ ഗ്ലോബൽ കരിയേഴ്സ്, മടുക്കക്കുഴി കേറ്ററിംഗ് & ഇവൻ്റ്സ്, ഇവോഡിയ കൺസൾട്ടൻസി എന്നിവരാണ് സ്പോൺസർ ചെയ്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow