ഉപ്പുതറയിൽ കെ സ്റ്റോർ പ്രവർത്തനമാരംഭിച്ചു

ഉപ്പുതറയിലെ നാലാമത് കെ സ്റ്റോറാണ് മേച്ചേരിക്കട റേഷൻകടയിൽ പ്രവർത്തനം ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് കെ ജേക്കബ് സ്റ്റോറിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. സിവിൽ സപ്ലൈസ് വഴി ലഭ്യമാക്കുന്ന ഭക്ഷ്യസാധനങ്ങളും കുപ്പി വെള്ളവും അടക്കം ജനങ്ങൾക്ക് വേഗത്തിലും മിതമായ നിരക്കിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ റേഷൻകടകൾ വഴി കെ. സ്റ്റോറുകൾ ആരംഭിക്കുന്നത്. റേഷൻ ഇൻസ്പെക്ടർ ഷിജു മോൻ തോമസ്, പഞ്ചായത്ത് അംഗങ്ങളായ സാബു വേങ്ങവേലി ,സിനി ജോസഫ് ,റേഷൻ കട ഉടമ ജോർജ് ജോസഫ് കണക്കാലി എന്നിവർ പ്രസംഗിച്ചു.