സംസ്ഥാന സർക്കാരിന്റെയും വൈദ്യുതി ബോർഡിന്റെയും അധിക വൈദ്യുതി നിരക്ക് വർദ്ധനയ്ക്കെതിരെ കോൺഗ്രസ് പീരുമേട് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ KSEB ഓഫീസ് പടിക്കലേക്ക് പ്രതിഷേധ മാർച്ചും പ്രതീകാത്മകപ്രതിഷേധയോഗവും സംഘടിപ്പിച്ചു

സംസ്ഥാന സർക്കാരുംവൈദ്യുതി വകുപ്പും ചേർന്ന് ഇത് തുടർച്ചയായ അഞ്ചാം തവണയാണ് ജനങ്ങൾക്ക് മേൽ അമിതവൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നത് വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാതെ അമിത ഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന സംസ്ഥാന സർക്കാരുംവൈദ്യുതി വകുപ്പും അയൽ സംസ്ഥാനമായ തമിഴ് നാട് കാർഷികാവശ്യങ്ങൾ ക്ക് സൗജന്യമായിവൈദ്യുതി നൽകുന്നതും കേരളത്തിലേതിനേക്കാൾകുറഞ്ഞ നിരക്കിൽവൈദ്യുതി നൽകുന്നതും കണ്ട് പഠിക്കേണ്ടതുണ്ട് .
ഇപ്പോൾ 16പൈസയുടെ വർ ദ്ധ നവാണ് വൈദ്യുതി നിരക്കിൽ ഉണ്ടായി ട്ടു ള്ളത്. ഇനിയും 12പൈ സ്കൂടി വർദ്ധിപ്പിക്കുവാനിരിക്കവെ ഒരു യൂണിറ്റിന് ഒന്നര രൂപയാണ് ഒരു ഉപയോക്താവ് നൽകേണ്ടതു ക.ഈ സാഹചര്യങ്ങളിലാണ് KPCC യുടെ നിർദേശപ്രകാരം സംസ്ഥാത്തുടനീളമുള്ള 280 ഓളം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽവൈദ്യുതി നിരക്ക് വർദ്ധനവിനെ തിരെ വിവിധ പ്രതിഷേധ പരിപാടികൾസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോൺഗ്ര പീരുമേട് ബ്ലോക്ക് കമ്മറ്റി യുടെ നേതൃത്വത്തിലും വണ്ടിപ്പെരിയാർ KSEB ഓഫീസ് പഠിക്കലേക്ക് പ്രതിഷേധ മാർച്ചും പ്രതീകാത്മക പ്രതിഷേധ യോഗവും സംഘടിപ്പിച്ചത്.
വണ്ടിപ്പെരിയാർ പഞ്ചായത്ത് ബസ്റ്റാൻഡിൽ നിന്നു മാ രംഭിച്ച പ്രതിഷേധ മാർച്ച് KSEB ഓഫീസിനു മുൻപിൽ പോലീസ് തടഞ്ഞു.തുടർന്ന് നടന്ന പ്രതീകാത്മക പ്രതിഷേധയോഗത്തിൽ കോൺഗ്രസ് പീരുമേട് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് റോബിൻ കാരയ്ക്കാട്ട് അധ്യക്ഷനായിരുന്നു. ബ്ലോക്ക് വൈസ് പ്രസിഡന്റ ജസ്റ്റിൻ ചവറപ്പുഴ സ്വാഗതമാശംസിച്ചു.DCC ജനറൽ സെക്രട്ടറി അഡ്വ: സിറിയക്ക് തോമസ് പ്രതീകാത്മക പ്രതിഷേധയോഗം ഉരലിൽ അരിയിടിച്ചു കൊണ്ട് ഉത്ഘാടനം ചെയ്തു.
വർദ്ധിപ്പിച്ചഅമിതവൈദ്യുതി നിരക്ക് സാധാരണ ജനങ്ങളെ പുരാതന കാലഘട്ടത്തിലേക്ക് എത്തിക്കുന്ന രീതിയാണെന്നതിനാൽ ഉരലിൽ അരി ഇടിച്ചും ചൂട്ട് കത്തിച്ചും ഉഷ്ണ മകറ്റുന്നതിന് വിശറി വീശിയുമാണ് പ്രതീകാത്മക പ്രതിഷേധയോഗം സംഘടിപ്പിച്ചത്. DCC ജനറൽ സെക്രട്ടറി മാരായ ഷാജിപൈനാടത്ത്,. PA അബ്ദുൾറഷീദ്.,R ഗണേശൻ,.PR അയ്യപ്പൻ.,കോൺഗ്രസ് വണ്ടിപ്പെരിയാർ വാളാടി മണ്ഡലം പ്രസിഡന്റുമാരായ രാജൻ കൊഴുവൻ മാക്കൽ,. ബാബു ആന്റപ്പൻ,
കോൺഗ്രസ് പോഷക സംഘടനാ ഭാരവാഹികൾ,മഹിളാ കോൺഗ്രസ് ഭാരവാഹികൾ,യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികൾ, . മണ്ഡലം കമ്മറ്റി പ്രസിഡന്റുമാർ തുടങ്ങിയവർ പ്രതീകാത്മക പ്രതിഷേധ യോഗത്തിൽ പ്രസംഗിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹി P T വർഗ്ഗീസ് പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത പ്രവർത്തകർക്ക് നന്ദി അറിയിച്ച് സംസാരിച്ചു.