പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം ; ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

നിരവധി സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഒരുപറ്റം യുവാക്കൾ ക്കെതിരെ നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴാണ് ഇടുക്കി പടമുഖം സ്വദേശി കിഴക്കേപുരക്കൽ ഷാൽബിൻ (20) മുരിക്കാശ്ശേരി പോലീസ് സ്റ്റേഷന്റെ മതിലിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യാക്ക് ശ്രമിച്ചത്.
സ്റ്റേഷനിൽ ഇയാളോടൊപ്പം എത്തിയ മാതാവ് ഉൾപ്പെടെയുള്ളവർ നോക്കി നിൽക്കെയാണ് പോലീസ് സ്റ്റേഷൻ്റെ നാൽപ്പതടിയോളം ഉയരമുള്ള മതിലിന് മുകളിൽ നിന്നും ഇയാൾ താഴേക്ക് ചാടിയത്. പോലീസുകാരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് തലയിലും താടിയെല്ലിലും ക്ഷതമേറ്റതായാണ് വിവരം. മുൻപും പല കേസുകളിൽ ഇയാളെ സ്റ്റേഷനിൽ വിളിപ്പിച്ചിട്ടുണ്ട് എന്നാണ് പോലീസ് നൽകുന്ന വിവരം.