കട്ടപ്പനയിൽ സംയുക്ത ക്രിസ്മസ് ആഘോഷം നടന്നു

Dec 15, 2024 - 19:56
 0
കട്ടപ്പനയിൽ സംയുക്ത ക്രിസ്മസ് ആഘോഷം നടന്നു
This is the title of the web page

എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ 26 വര്‍ഷമായി തുടരുന്ന സംയുക്ത ക്രിസ്മസ് ആഘോഷത്തിനാണ് കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ തുടക്കമായത്.. സിഎസ്‌ഐ ഈസ്റ്റ് കേരള ഇടവക ബിഷപ്പ് റവ. വി എസ് ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കി.എല്ലാവരുടെയും കൂട്ടായ സഹകരണം പരുപാടിയിൽ കാണാൻ കഴിയുന്നു. ഇ ഒത്തുരുമ തന്നെയാണ് ക്രിസ്ത്മസ് നൽകുന്ന സന്ദേശം,എല്ലാ ദേശയത്തിന്റെയും ആഘോഷമാണ് ക്രിസ്ത്മസ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഒറ്റൊരുമ, സ്നേഹ ബന്ധം, മറ്റ് വളർച്ചകൾ, എന്നിവയ്ക്ക് പുറമെ ലോകത്തുള്ള എല്ലാവർക്കും സന്തോഷം പകർന്നുകൊണ്ട് ക്രിസ്ത്മസ് ആഘോഷം നടക്കുന്നു.ക്രിസ്ത്മസ് എല്ലാവരും അനുഭവിച്ചറിയേണ്ട ആഘോഷമാണെന്നും പരുപാടി ഉത്ഘാടനം ചെയ്തുകൊണ്ട് ബിഷപ്പ് വി എസ് ഫ്രാൻസീസ് പറഞ്ഞു.20 ടീമുകളാണ് പരുപാടിയിൽ കരോൾ ഗാനം ആലപിച്ചത്.  ഓരോ ടീമുകളും അവരവരുടെ ഗാനം അടങ്ങിയ യൂട്യൂബ് ലിങ്ക് ഷെയർ ചെയ്യുകയും ഏറ്റവുമധികം ലൈക്ക് ലഭിക്കുന്ന ടീമിന് ഒന്നാം സമ്മാനം 10001 രൂപയും, രണ്ടാം സമ്മാനം 7001 രൂപയും, മൂന്നാം സമ്മാനം 5001 രൂപയും ലഭിക്കും.31 ആം തിയതിയാണ് സമ്മാനധാനം.

ഫെലോഷിപ്പ് ചെയര്‍മാന്‍ വര്‍ഗീസ് ജേക്കബ് കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷനായിരുന്നു.മുഖ്യാതിഥിയായ വൈഎംസിഎ ദേശീയ ട്രഷറര്‍ റെജി ജോര്‍ജ് ഇടയാറന്‍മുള ക്രിസ്മസ് കേക്ക് മുറിച്ചു.ഫെലോഷിപ്പ് ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് ജേക്കബ്, കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസ് മാത്യു പറപ്പള്ളില്‍, വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. തോമസ് മണിയാട്ട്, കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. സാജോ ജോഷ്വാ മാത്യു, കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ പള്ളി വികാരി ഫാ. ബിനോയി ചാക്കോ കുന്നത്ത്, കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളി വികാരി ഫാ. ഡോ. ബിനോയി പി ജേക്കബ്, കട്ടപ്പന സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ. ഷിജു വട്ടംപുറത്ത്,

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നരിയമ്പാറ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. കുര്യാക്കോസ് വാലയില്‍, വെള്ളയാംകുടി ബെഥേല്‍ മാര്‍ത്തോമാ പള്ളി വികാരി ഫാ. ജിതിന്‍ വര്‍ഗീസ്, കട്ടപ്പന സെന്റ് പോള്‍സ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി വികാരി ഫാ. ഈപ്പന്‍ പുത്തന്‍പറമ്പില്‍, കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍, കട്ടപ്പന എച്ച്‌സിഎന്‍ എംഡി ജോര്‍ജി മാത്യു, കട്ടപ്പന വൈഎംസിഎ പ്രസിഡന്റ് രജിറ്റ് ജോര്‍ജ്, കട്ടപ്പന പ്രസ് ക്ലബ് പ്രസിഡന്റ് എം ഡി വിപിന്‍ദാസ്,

കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍ പ്രസിഡന്റ് മനോജ് അഗസ്റ്റിന്‍, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് ബൈജു എബ്രഹാം, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് സെന്‍സ് കുര്യന്‍, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് പ്രസിഡന്റ് ജിതിന്‍ കൊല്ലംകുടി, ലയണ്‍സ് ക്ലബ് ഓഫ് എലൈറ്റ് കട്ടപ്പന പ്രസിഡന്റ് റോയി സെബാസ്റ്റ്യന്‍, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന കാര്‍ഡമംവാലി പ്രസിഡന്റ് പി എം ഫ്രാന്‍സിസ്, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി സെക്രട്ടറി അഡ്വ. ജോര്‍ജ് വേഴമ്പത്തോട്ടം, കട്ടപ്പന വൈഎംസിഎ സെക്രട്ടറി കെ.ജെ ജോസഫ് എന്നിവര്‍ സംസാരിച്ചു.

എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ്, കട്ടപ്പന വൈഎംസിഎ, വിവിധ ക്രൈസ്തവ സഭകള്‍, കട്ടപ്പന പ്രസ് ക്ലബ്, ഹൈറേഞ്ച് കമ്യൂണിക്കേഷന്‍സ് നെറ്റ് വര്‍ക്ക്, കട്ടപ്പന പവര്‍ ഇന്‍ ജീസസ് ചര്‍ച്ച്, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍, ലയണ്‍സ് ക്ലബ് ഓഫ്കട്ടപ്പന, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്, കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ്, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന കാര്‍ഡമംവാലി, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന എലൈറ്റ്, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ടൗണ്‍ എന്നിവരായിരുന്നു സംഘാടകര്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow