സി എച്ച് ആർ കേസിലെ പട്ടയ നിരോധനത്തിൻ്റെ പശ്ചാത്തലത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയിൽ 4 മേഖലാ സമ്മേളനങ്ങൾ

Dec 15, 2024 - 19:31
 0
സി എച്ച് ആർ കേസിലെ പട്ടയ നിരോധനത്തിൻ്റെ പശ്ചാത്തലത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയിൽ 4 മേഖലാ സമ്മേളനങ്ങൾ
This is the title of the web page

ഏലമല കാടുകൾ വനമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെടുന്ന കേസിൽ ഹൈറേഞ്ചിൽ പട്ടയം നൽകുന്നത് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി ഇടക്കാല വിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ സി എച്ച് ആർ പ്രദേശത്ത് ഉൾപ്പെടുന്ന കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കൃഷിക്കാരുടെയും വ്യാപാരികളുടെയും താമസക്കാരുടെയും പ്രാധിനിത്യത്തിൽ മുനിസിപ്പാലിറ്റി പരിധിയിൽ നാല് മേഖലാ സമ്മേളനങ്ങൾ സംഘടിപ്പിക്കുവാൻ കട്ടപ്പന ദർശന ഓഡിറ്റോറിയത്തിൽ ചേർന്ന വിവിധ സംഘടന നേതാക്കളുടെ യോഗം തീരുമാനിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഡിസംബർ 18 19 20 തീയതികളിലായി നടക്കുന്ന മേഖലാ സമ്മേളനങ്ങൾക്ക് ശേഷം മുഴുവൻ മുനിസിപ്പൽ ഡിവിഷനുകളും കേന്ദ്രീകരിച്ച് വനഭേദഗതി നിയമത്തിന്റെ ആനുകൂല്യം തേടികൊണ്ടുള്ള പരാതികൾ സമർപ്പിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിക്കും.ഇടക്കാല വിധി ആശങ്ക ഉണ്ടാക്കുന്നതാണ്.അന്തിമ വിധിയുടെ സ്വഭാവത്തെ കുറിച്ചുള്ള സൂചനകൾ ഇത് നൽകുന്നുണ്ട്..ഏലമലക്കാട് പ്രദേശം മുഴുവൻ വനമായി പ്രഖ്യാപിക്കണമെന്നും 1980 നു ശേഷം അവിടെ നൽകിയ മുഴുവൻ പട്ടയങ്ങളും റദ്ദ് ചെയ്യണമെന്നും ആണ് ഹർജിയിലെ ആവശ്യം.

ഹർജിയിൽ ആവശ്യപ്പെടുന്ന പ്രകാരം സി എച്ച് ആർ പ്രദേശം വനമായി പ്രഖ്യാപിച്ചാലും 2023ലെ കേന്ദ്ര വന സംരക്ഷണ നിയമം ഭേദഗതിയുടെ ആനുകൂല്യം ഇവിടത്തെ താമസക്കാർക്കും വ്യാപാരികൾക്കും കൃഷിക്കാർക്കും ലഭിക്കും.ഭേദഗതി അനുസരിച്ച് 1996 ഡിസംബർ 12ന് മുൻപ് ഈ പ്രദേശത്തെ കൃഷിയോ കച്ചവടമോ നടത്തിയിരുന്നതിന്റെ സർക്കാരിൽ രേഖകൾ ഹാജരാക്കി അപേക്ഷ നൽകിയാൽ വനസംരക്ഷണ നിയമത്തിൻ്റെ പരിധിയിൽ നിന്ന് അവരെ ഒഴിവാക്കുവാൻ കഴിയും.ഈ ആനുകൂല്യം തേടി അപേക്ഷ നൽകുന്ന പ്രവർത്തനമാണ് മുനിസിപ്പൽ ഡിവിഷനുകളിൽ മുഴുവനും സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുള്ളത്.

യോഗത്തിൽ ബാബു പുളിമൂട്ടിൽ അധ്യക്ഷനായിരുന്നു വി ബി രാജൻ, സി എസ് രാജേന്ദ്രൻ രതീഷ് വരകുമല കെ കെ സുശീലൻ , ഷാജി പുരയിടം, കെ പി ഫിലിപ്പ് ഷിബു ചെല്ലപ്പൻ,രാജശേഖരൻ, ഐ കെ ദിനേശൻ,മാത്തുക്കുട്ടി പവ്വത്ത് അനിൽ എസ് കൊച്ചുകുടിയിൽ ഷാജു വള്ളക്കടവ്എന്നിവർ പ്രസംഗിച്ചു.മേഖല സമ്മേളനങ്ങൾക്കായി നാല് സംഘാടകസമിതികൾക്കും യോഗം രൂപം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow