പൂപ്പാറ തലകുളത്ത് വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞ് അപകടം;അഞ്ച് പേർക്ക് പരുക്ക്
പൂപ്പാറ തലകുളം ഭാഗത്ത് അപകടം. മഹാരാഷ്ട്രയിൽ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയ യുവാക്കളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് .പുലർച്ചെ രണ്ട് മണിക്കാണ് അപകടം ഉണ്ടായത്.നിസാര പരിക്കുകളോടെ യുവാക്കൾ രക്ഷപ്പെട്ടു. ഒരാളുടെ കാലിന് പൊട്ടൽ ഏറ്റിട്ടുണ്ട്. ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാന്തൻപാറ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

