കട്ടപ്പന ബ്ലോക്ക് തല കേരളോത്സവം ഡിസംബർ 14, 15 തീയതികളിൽ

സംസ്ഥാന യുവജന ക്ഷേമ ബോർഡ് കട്ടപ്പന മൂക്ക് പഞ്ചായത്തും സംയുക്തമായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിൽ നടത്തപ്പെട്ട കേരളോത്സവത്തിൽ ബ്ലോക്ക് തലത്തിലേക്ക് മത്സരിക്കുന്നതിന് അർഹത നേടിയ യുവ പ്രതിഭകളാണ് ബ്ലോക്ക് തല കേരളോത്സവത്തിൽ മാറ്റുരക്കുന്നത്.
ഉത്ഘാടന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി. കുസുമം സതീഷ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസി. ആശ ആന്റണി മുഖ്യപ്രഭഷണം നടത്തും. ബ്ലോക്ക് പഞ്ചായത്തംഗം ലാലച്ചൻ വെള്ളക്കട, മോണ്ട് ഫോർട്ട് സ്കൂൾ പ്രിൻസിപ്പാൾ ബ്രദർ ജോയി തെക്കേനാത്ത്തുടങ്ങിയവർ സംസാരിക്കും.
ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ വച്ച് വിജയി കൾക്കുള്ള സമ്മാനദാനവും നടക്കും. വാർത്താ സമ്മേളനത്തിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസി.വി.പി. ജോൺ, കുസുമം സതീഷ്, മനോജ് എം.റ്റി.,ജലജ വിനോദ്,അന്നമ്മ ജോൺസൺ, സബിതാ ബിനു, ബേബി രജനി പി.ആർ. തുടങ്ങിയവർ പങ്കെടുത്തു.